Crime

21 കോടിയുടെ ഹെറോയിനുമായി ഗോഹട്ടിയിൽ 3 പേർ പിടിയിൽ

കാറിൽ പ്രത്യേക അറ തയാറിക്കിയാണ് ഇവർ സോപ്പുപെട്ടികളിൽ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്

MV Desk

ഗുവാഹത്തി: സോപ്പുപെട്ടികൾക്കുള്ളിൽ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 21 കോടി രൂപയുടെ ഹെറോയിനുമായി മൂന്നു പേർ പിടിയിൽ. അമീർ ഖാന്‍, യാക്കൂബ്, ജാമിർ എന്നിവരാണ് ഗോഹട്ടി പൊലീസിന്‍റെ പിടിയിലായത്.

2.527 കിലോഗ്രാം ഹെറോയിനാണ് ഇവരിൽ നിന്നു കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ഗുവാഹത്തിയിലെ ജോരബാത് മേഖലിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലാകുന്നത്.

മൂവരും മണിപ്പൂർ സ്വദേശികളാണ്. കാറിൽ പ്രത്യേക അറ തയാറിക്കിയാണ് ഇവർ സോപ്പുപെട്ടികൾ ഒളിപ്പിച്ചിരുന്നത്. പരിശോധനയിൽ ആകെ 198 സോപ്പുപെട്ടികൾ കണ്ടെത്തി. ഇവ പ്ലാസ്റ്റിക്ക് കവറുകൾകൊണ്ട് കെട്ടിയ നിലയിലായിരുന്നു എന്നും പൊലീസ് പറയുന്നു. രാത്രിയിൽ പട്രോളിഗ് ശക്തമാക്കണമെന്നും പൊലീസ് കർശന നിർദശം ലഭിച്ചു.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

സെർവർ തകരാർ; സംസ്ഥാനത്ത് മദ്യവിതരണം തടസപ്പെട്ടു

അസമിന്‍റെ മുഖം; ഗോഹട്ടിയിൽ പുതിയ വിമാനത്താവള ടെർമിനൽ തുറന്നു

ഗുരുവായൂർ - തൃശൂർ റൂട്ടിൽ പുതിയ ട്രെയ്‌ൻ സർവീസ്

കർണാടകയിലെ നേതൃമാറ്റം; ഉചിതമായ സമയത്ത് ഡൽഹിയിലേക്ക് വിളിക്കുമെന്ന് ഡി.കെ. ശിവകുമാർ