എംഡിഎംഎ വിൽപ്പന; കോഴിക്കോട്ട് 2 അധ്യാപികമാർ അറസ്റ്റിൽ

 
Crime

എംഡിഎംഎ വിൽപ്പന; കോഴിക്കോട്ട് 2 അധ്യാപികമാർ അറസ്റ്റിൽ

എംഡിഎംഎ വിൽപ്പനയിലൂടെ ലക്ഷങ്ങളുടെ ട്രാന്‍സാക്ഷനാണ് കാവ്യയുടെ ബാങ്ക് അക്കൗണ്ട് വഴി നടന്നതെന്നാണ് പൊലീസ് പറയുന്നത്

Namitha Mohanan

കോഴിക്കോട്: എംഡിഎംഎ വിൽപ്പനക്കിറങ്ങിയ അധ്യാപികമാർ അറസ്റ്റിൽ. പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ കൂരാച്ചുണ്ട് കാപ്പിമുക്ക് സ്വദേശിയായ കാവ്യ, താത്ക്കാലിക കായിക അധ്യാപികയായ മരുതോങ്കര സ്വദേശി കീർത്തന എന്നിവരാണ് വടകര പൊലീസിന്‍റെ പിട‍ിയിലായത്.

എംഡിഎംഎ വിൽപ്പനയിലൂടെ ലക്ഷങ്ങളുടെ ട്രാന്‍സാക്ഷനാണ് കാവ്യയുടെ ബാങ്ക് അക്കൗണ്ട് വഴി നടന്നതെന്നാണ് പൊലീസ് പറയുന്നത്. താത്കാലിക കായിക അധ്യാപികയായ കീര്‍ത്തനയാണ് ആദ്യം പൊലീസിന്‍റെ പിടിയിലായത്.

ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാവ്യയെ പൊലീസ് അറസ്റ്റു ചെയ്തത്. കാവ്യയും കീര്‍ത്തനയും ഉള്‍പെട്ട വന്‍സംഘമാണു ജില്ലയിലുള്ളതെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് 4 ഡിഗ്രി വരെ ചൂട് കൂടും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

മുൻ ഡൽഹി ചീഫ് സെക്രട്ടറി ആത്മഹത്യ ചെയ്തു

കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കുട്ടിയാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അയ്യപ്പക്ഷേത്രത്തില്‍ സ്വീകരണം

പിണറായിയെ വേട്ടയാടാനാണ് ശ്രമമെങ്കിൽ സംസ്ഥാന വ്യാപകമായി ജനകീയ പ്രതിഷേധം ഉയരും; ഇഡി നീക്കത്തിനെതിരേ എം.വി. ജയരാജൻ