പ്രതികൾ

 
Crime

എയർപോർട്ട് പരിസരം ലക്ഷ‍്യമാക്കി രാസലഹരി വിൽക്കാൻ പദ്ധതി; എംഡിഎംഎയുമായി യുവതി ഉൾപ്പടെ നാലംഗ സംഘം പിടിയിൽ‌

പ്രതികളിൽ‌ നിന്നും മൂന്നര ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്

Aswin AM

കൊച്ചി: മാരക രാസലഹരിയായ എംഡിഎംഎയുമായി നാലംഗ സംഘം പിടിയിൽ. ചെങ്ങമനാട് സ്വദേശി അഭിജിത്ത് പുരുഷോത്തമൻ (24), നൂറനാട് സ്വദേശി ഷെൽജിക് (28), തൃക്കാക്കര സ്വദേശി റിഷാദ് (26), കോഴിക്കോട് സ്വദേശി റിൻസി മുംതാസ് (32) എന്നിവരെയാണ് നെടുമ്പാശേരി പൊലീസും ജില്ലാ ഡാൻസാഫും സംയുക്തമായി ചേർന്ന് പിടികൂടിയത്.

പ്രതികളിൽ‌ നിന്നും മൂന്നര ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കരിയാട് ഭാഗത്തുള്ള ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു പ്രതികൾ. സിപ് ലോക് കവറിൽ നിന്നുമാണ് ലഹരി കണ്ടെടുത്തത്.

എയർപോർട്ട് ഭാഗങ്ങളിൽ വിൽപ്പന നടത്താനായിരുന്നു ഇവരുടെ പദ്ധതി. ഇവർ സമാന കേസുകളിൽ മുൻപും പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. കേസിൽ പിടിയിലായ റിൻസി റിമാൻഡ് കഴിഞ്ഞ് അടുത്തിടെയാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്.

ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുമായി അമിത് ഷായുടെ കൂടിക്കാഴ്ച വ്യാഴാഴ്ച

അതിർത്തി സുരക്ഷ; അമിത് ഷായുടെ മൂന്ന് ദിവസത്തെ ബംഗാൾ സന്ദർശനം വ്യാഴാഴ്ച മുതൽ

ഓപ്പറേഷൻ തൂഫാനിൽ രാഷ്ട്രീയമില്ല; എല്ലാവർക്കും ഒരേ നടപടി: രമേശ് ചെന്നിത്തല

കാർ കിണറ്റിൽ വീണ് ദമ്പതികളും രണ്ട് കുട്ടികളും മരിച്ചു

നായാട്ടുകാരുടെ മരണത്തിൽ സംഘർഷം രൂക്ഷമാകുന്നു; കർണാടകത്തിൽ അജ്ഞാതർ വനത്തിന് തീയിട്ടു