പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

 
Crime

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

നീതു ചന്ദ്രൻ

പാലക്കാട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്ന പരാതിയിൽ സിപിഎം ലോക്കൽ കമ്മിറഅറി ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി എൻ.ഷാജി (40) അറസ്റ്റിൽ. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

കൊടുവായൂരിൽ കായികോപകരണങ്ങൾ വിൽപ്പന നടത്തുന്ന കടയുടെ ഉടമയാണ് പ്രതി. കടയിലെത്തിയ പത്താക്ലാസ് വിദ്യാർഥിയ്ക്കു മുൻപിൽ ലൈംഗികാവയവം പ്രദർശിപ്പിക്കുകയും കുട്ടിയുടെ സ്വകാര്യ അവയവത്തിൽ സ്പർശിച്ചുവെന്നുമാണ് പരാതി. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

മഞ്ജു പറഞ്ഞിടത്ത് നിന്നാണ് ഗൂഢാലോചന ആരംഭിച്ചതെന്ന് ദിലീപ്; പൊലീസിന്‍റെ കള്ളക്കഥ തകർന്നുവീണു

നടിയെ ആക്രമിച്ച കേസ്; നടൻ ദിലീപിനെ കോടതി വെറുതെ വിട്ടു, ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി

നടിയെ ആക്രമിച്ച കേസിന്‍റെ നാൾ വഴി

വിധി വരാനിരിക്കെ പുതിയ ഹർജിയുമായി പൾസർ സുനിയുടെ അമ്മ

നടിയെ ആക്രമിച്ച കേസ്; നിർണായക വിധി തിങ്കളാഴ്ച