പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച സംഭവം; അമ്മയും കാമുകനും അറസ്റ്റിൽ
symbolic image
ലഖ്നൗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അമ്മയായ മുൻ ബിജെപി നേതാവും കാമുകനും അറസ്റ്റിൽ. ഹരിദ്വാറിലെ മുൻ ബിജെപി നേതാവായ യുവതിയെയും കാമുകനായ സുമിത് പത്വാളിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പീഡിപ്പിച്ച മറ്റുചിലർക്കെതിരേയും കുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇവർക്കായുളള അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. പതിമൂന്ന് വയസുകാരിയെയാണ് അമ്മയും കാമുകനും സുഹൃത്തുകളും ചേർന്ന് ലൈംഗികമായി ചൂഷണം ചെയ്തത്.
പെൺകുട്ടിയെ പീഡിപ്പിക്കാനുളള അനുവാദം നൽകിയതിനാണ് അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തത്. തന്നെ പീഡിപ്പിക്കാൻ അമ്മ അനുവാദം നൽകിയെന്ന് പെൺകുട്ടിയും മൊഴി നൽകിയിട്ടുണ്ട്. കുട്ടിയുടെ അമ്മയും അച്ഛനും നിലവിൽ വേർപിരിഞ്ഞാണ് താമസിക്കുന്നത്.
കുട്ടി നിലവിൽ അച്ഛനൊപ്പമാണ് താമസം. ഇതിനിടെയാണ് പെണ്‍കുട്ടി അച്ഛനോട് പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയെത്തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന്, അമ്മയെയും കാമുകനെയും കസ്റ്റഡിയിലെടുക്കുകയും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.