ശ്രീതു

 
Crime

ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം: അമ്മ അറസ്റ്റിൽ

ജനുവരി പത്തിനാണ് ബാലരാമപുരത്ത് വീട്ടിലെ കിണറ്റിൽ നിന്നും രണ്ടു വയസുകാരി ദേവേന്ദുവിന്‍റെ മൃതദേഹം കണ്ടെത്തിയത്

Namitha Mohanan

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ അമ്മ ശ്രീതു അറസ്റ്റിൽ. ശ്രീതുവിന്‍റെ അറിവോടെയാണ് സഹോദരൻ ഹരികുമാർ കുഞ്ഞിനെ കൊന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഫോറൻസിക് പരിശോധനയിലാണ് ശ്രീതുവിന്‍റെ പങ്ക് കണ്ടെത്തിയത്.

ജനുവരി പത്തിനാണ് ബാലരാമപുരത്ത് വീട്ടിലെ കിണറ്റിൽ നിന്നും രണ്ടു വയസുകാരി ദേവേന്ദുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പിന്നാലെ അസ്വാഭാവികത തോന്നിയ പൊലീസ് കുടുംബത്തെ ഒന്നാകെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് അമ്മാവനാണ് കുറ്റവാളിയെന്ന് തെളിഞ്ഞത്. ഹരികുമാറിന് സഹോദരി ശ്രീതുവുമായി വഴിവിട്ട ബന്ധമുണ്ടെന്നും ഇതിൽ കുട്ടി തടസമായതിനാലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നുമാണ് പൊലീസ് കണ്ടെത്തൽ.

ആൻഡമാനിൽ പ്രകൃതിവാതക ശേഖരം; സ്ഥിരീകരിച്ച് കേന്ദ്രമന്ത്രി

"സഹോദരിയെ ചുംബിക്കുന്നത് ഇന്ത്യൻ സംസ്കാരമല്ല"; രാഹുൽ-പ്രിയങ്ക അടുപ്പത്തെ ചോദ്യം ചെയ്ത് ബിജെപി നേതാക്കൾ

സുബിൻ ഗാർഗിന്‍റെ മരണം; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് അസം സർക്കാർ

അഭിഷേകിനും ഹാർദിക്കിനും പരുക്ക്; ഏഷ‍്യ കപ്പ് ഫൈനലിൽ കളിക്കുമോ?

നാടോടി സംഘത്തിലെ കുഞ്ഞിനെ പീഡിപ്പിച്ച സംഭവം; ഹസൻകുട്ടി കുറ്റക്കാരനെന്ന് കോടതി