കെ.വി. തോമസ്

 
Crime

പോക്സോ കേസ്; മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ

കോതമംഗലം മുൻസിപ്പൽ കൗൺസിലറും സിപിഎം നേതാവുമായ കെ.വി. തോമസാണ് പോക്സോ കേസിൽ അറസ്റ്റിലായത്

Aswin AM

കോതമംഗലം: കോതമംഗലം മുൻസിപ്പൽ കൗൺസിലറും സിപിഎം നേതാവുമായ കെ.വി. തോമസ് പോക്സോ കേസിൽ അറസ്റ്റിൽ. പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചുവെന്ന കേസിലാണ് അറസ്റ്റ്.

കേസെടുത്ത ഉടനെ ഇയാളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മാർച്ചിലും ഈ ജൂലൈയിലുമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

കോതമംഗലം പൊലീസ് കുട്ടിയുടെ മൊഴിയെടുത്ത ശേഷമാണ് കേസെടുത്തത്. തുടർച്ചയായി മൂന്ന് തവണ കൗൺസിലറായ കെ.വി. തോമസ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും,ലോക്കൽ കമ്മിറ്റി അംഗവുമാണ്. മുൻപ് ബന്ധുവായ യുവതിയെ പീഡിപ്പിച്ചുവെന്ന കേസിലും ഇയാൾ പ്രതിയായിട്ടുണ്ട്.

സദാചാര വിരുദ്ധ പ്രവർത്തനത്തിന്‍റെ പേരിൽ കെ.വി. തോമസിനെ പാർട്ടിയുടെ പ്രാഥമിക അംഗത്തിൽ നിന്നും പുറത്താക്കിയതായും മുനിസിപ്പൽ കൗൺസിൽ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെട്ടതായും സിപിഎം കോതമംഗലം ഏരിയ സെക്രട്ടറി കെ.എ. ജോയി അറിയിച്ചു.

വ്യക്തിപരമായ അധിക്ഷേപങ്ങൾ വേണ്ട; മുഖ്യമന്ത്രിക്കെതിരായ പരാമർശത്തിൽ പി.എം.എ. സലാമിനെ തള്ളി മുസ്ലിം ലീഗ്

ജൻ സുരജ് പ്രവർത്തകന്‍റെ മരണം; ബിഹാർ മുൻ എംഎൽഎ അറസ്റ്റിൽ

"തരം താഴ്ന്ന നിലപാട്, മുഖ‍്യമന്ത്രിയെ തകർക്കാമെന്ന് കരുതേണ്ട; പിഎംഎ സലാമിനെതിരേ സിപിഎം

"കോൺഗ്രസിൽ നിലവിൽ സമാധാന അന്തരീക്ഷം"; നിലനിർത്തി പോയാൽ മതിയെന്ന് കെ. സുധാകരൻ

ചരിത്ര നേട്ടം; കേരളത്തിന്‍റെ അതിദാരിദ്ര‍്യ മുക്ത പ്രഖ‍്യാപനത്തെ പ്രശംസിച്ച് ചൈനീസ് അംബാസിഡർ