Munnar 12 year old sexual assault accused under arrest 
Crime

മൂന്നാറില്‍ 12 കാരിയെ പീഡിപ്പിച്ചശേഷം മുങ്ങിയ പ്രതി പിടിയില്‍

സംഭവം നടന്ന് 5 ദിവസത്തിന് ശേഷമാണ് പ്രതി വലയിലായത്.

MV Desk

മൂന്നാർ: മൂന്നാറിൽ തോട്ടം തൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശിയുടെ 12 വയസുള്ള മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ഝാർഖണ്ഡ് സ്വദേശിയായ സെലാണ് പിടിയിലായത്.

സംഭവം നടന്ന് 5 ദിവസത്തിന് ശേഷമാണ് പ്രതി വലയിലായത്. ബോഡിമെട്ടില്‍ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കൃത്യത്തിന് പിന്നാലെ ഒളിവില്‍ പോയ ഇയാൾക്കെതിരെയും ഇയാളുടെ ഭാര്യ സുമരി ബുർജോയെയ്ക്കെതിരെയും പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

മൂന്നാർ ചിട്ടിവാര എസ്റ്റേറ്റിൽ തോട്ടം തൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശിയുടെ 12 വയസുള്ള മകളെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. വീട്ടിൽ ആരുമില്ലാത്ത സമയത്തെത്തി കുട്ടിയെ സമീപത്തെ കാട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് മാതാപിതാക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തില്‍, വീടിനുസമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ കണ്ടെത്തി. ഈ സമയത്ത് കുട്ടിയോടൊപ്പമുണ്ടായിരുന്ന പ്രതി ഓടിരക്ഷപ്പെട്ടു. തുടർന്നാണ് മാതാപിതാക്കൾ മൂന്നാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ലെബനനിലെ ഇസ്രയേൽ ആക്രമണം: സാധാരണക്കാരുടെ മരണത്തിൽ ആശങ്ക അറിയിച്ച് ഇന്ത‍്യ

കാൽ വഴുതി കൊക്കയിലേക്ക് വീഴാൻ സാധ‍്യതയില്ല; ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

പൊലീസ് ആസ്ഥാനത്തിന് മുന്നിൽ ഉദ‍്യോഗസ്ഥരുടെ ഏറ്റുമുട്ടൽ; നടപടി സ്വീകരിച്ച് ജില്ലാ പൊലീസ് മേധാവി

വോട്ടിന് പണം വിതരണം ചെയ്തെന്ന ആരോപണം; ശോഭാ സുരേന്ദ്രന്‍റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മിഷൻ

ഹസരങ്കയ്ക്ക് പരുക്ക്; പകരം ദ‍ക്ഷിണാഫ്രിക്കൻ‌ ഓൾറൗണ്ടറെ ടീമിൽ ഉൾപ്പെടുത്തി ലഖ്നൗ സൂപ്പർ ജയന്‍റ്സ്