വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ചു, പിന്നാലെ മുങ്ങി; 10 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

 

file image

Crime

വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ചു, പിന്നാലെ മുങ്ങി; 10 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

കോഴിക്കോട് സ്വദേശി രഞ്ജിത്തിനെയാണ് രഹസ‍്യ വിവരം ലഭിച്ചതിനെ തുടർന്ന് തിരുവനന്തപുരത്ത് നിന്നും പൊലീസ് പിടികൂടിയത്

കോഴിക്കോട്: വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച ശേഷം മുങ്ങി നടക്കുകയായിരുന്ന പ്രതി 10 വർഷങ്ങൾക്കു ശേഷം പിടിയിൽ. കോഴിക്കോട് സ്വദേശി രഞ്ജിത്തിനെയാണ് രഹസ‍്യ വിവരം ലഭിച്ചതിനെ തുടർന്ന് തിരുവനന്തപുരത്ത് നിന്നും പൊലീസ് പിടികൂടിയത്. 2015ലായിരുന്നു കേസിനാസ്പദമായ സംഭവം.

കോഴിക്കോട് എലത്തൂരിലെ വീട്ടിൽ അതിക്രമിച്ച് ക‍യറി വീട്ടമ്മയെയും ഭർത്താവിനെയും മർദിച്ചെന്നും വണ്ടിയുടെ ചാവി ഉപയോഗിച്ച് കുത്തി പരുക്കേൽപ്പിച്ചെന്നുമായിരുന്നു കേസ്.

കേസിൽ റിമാൻഡിലായ പ്രതി ജാമ‍്യത്തിലിറങ്ങിയ ശേഷം മുങ്ങി നടക്കുകയായിരുന്നു. പെരിന്തൽമണ്ണ, അത്തോളി, എലത്തൂർ തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ പത്തോളം കേസുകൾ നിലവിലുണ്ട്.

ഇന്ത്യക്ക് നൽകുന്ന ക്രൂഡ് ഓയിലിന് റഷ്യ വില കുറച്ചു

വെളിച്ചെണ്ണയ്ക്ക് സപ്ലൈകോയിൽ സ്പെഷ്യൽ ഓഫർ

ഓണത്തിരക്ക്: മലയാളികൾക്കു വേണ്ടി കർണാടകയുടെ പ്രത്യേക ബസുകൾ

ധർമസ്ഥല ആരോപണം: എൻജിഒകൾക്കെതിരേ ഇഡി അന്വേഷണം

കെ-ഫോൺ മാതൃക പിന്തുടരാൻ തമിഴ് നാട്