ലക്ഷ്മി, രാജശ്രീ. 
Crime

ആയുർവേദ ചികിത്സയ്ക്കുള്ള ഉത്പന്നങ്ങൾ നിർമിക്കുന്ന സ്ഥാപനത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

മൂവാറ്റുപുഴയിലെ ആയുർവേദ ഉൽപനങ്ങൾ നിർമ്മിക്കുന്ന ദ്രോണി എന്നസ്ഥാപനത്തിൽ നിന്നാണ് പണം തട്ടിയത്

കോതമംഗലം : ആയൂർവേദ ചികിത്സയ്ക്കുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനത്തിൽ ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. കോതമംഗലം,തൃക്കാരിയൂർ വിനായകം വീട്ടിൽ രാജശ്രീ (52) ഇവരുടെ മകൾ ലക്ഷ്മി നായർ (25) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴയിലെ ആയുർവേദ ഉൽപനങ്ങൾ നിർമ്മിക്കുന്ന ദ്രോണി എന്നസ്ഥാപനത്തിൽ നിന്നാണ് പണം തട്ടിയത്.

2021 മുതൽ രാജശ്രീ ഈ സ്ഥാപനത്തിൽ അക്കൗണ്ട്സ് കം സെയിൽസിൽ ജോലി ചെയ്തു വരുന്നു. ഉൽപ്പന്നങ്ങൾ വിറ്റു ലഭിക്കുന്നതുക ഇവരുടെയും മകളുടെയും അക്കൗണ്ടിലേക്കാണ് മാറ്റിക്കൊണ്ടിരുന്നത്. കഴിഞ്ഞ ഡിസംബറിലാണ് തട്ടിപ്പ് ഉടമസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തു വന്നത്. ആയുർവ്വേദ ഉപകരണങ്ങൾ വാങ്ങിയവർ രാജശ്രീ പറഞ്ഞ അക്കൗണ്ടിലേക്കാണ് പണം നൽകിയത്. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

എസ്എഫ് ഐ നേതാവിനെതിരായ പൊലീസ് മർദനം; ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി

പാക്കിസ്ഥാന് തിരിച്ചടി; മാച്ച് റഫറിയെ നീക്കണമെന്നാവശ‍്യം ഐസിസി തള്ളി

കുന്നംകുളം കസ്റ്റഡി മർദനം; പൊതുതാത്പര‍്യ ഹർജി സമർപ്പിച്ച് സുജിത്ത്

ആൺ സുഹൃത്തിനെ മരത്തിൽ കെട്ടിയിട്ടു; ക്ഷേത്ര പരിസരത്ത് പെൺകുട്ടിയെ പീഡിപ്പിച്ചു

വയനാട് പുനരധിവാസം: ജനുവരിക്കകം വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി