.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കേഡൽ ജിൻസർ രാജ
തിരുവനന്തപുരം: അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും നിഷ്ഠൂരമായി വധിച്ച കേഡൽ അമ്മാവൻ ജോസ് സുന്ദരത്തെയും കൊല്ലാൻ ശ്രമം നടത്തി. നാലു കൊല നടത്തിയ രാത്രി അടുത്ത് താമസിച്ചിരുന്ന അമ്മാവനെയും കൊല്ലനായിരുന്നു നീക്കം. എന്നാൽ, പുറത്ത് നിന്ന് ശബ്ദം കേട്ടെത്തിയ അമ്മാവനെ കണ്ടതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
മാതാവ് ജീൻ പത്മത്തെയും പിതാവ് രാജ തങ്കത്തെയും സഹോദരി കരോലിനെയും രണ്ടാം നിലയിലെ തന്‍റെ റൂമിലേക്ക് വിളിച്ചുവരുത്തിയാണ് കേഡൽ കൊലപ്പെടുത്തിയത്. മൃതശരീരങ്ങൾ മുകളിലത്തെ നിലയിലൊളിപ്പിച്ചു. ഇവർ മൂന്ന് പേരും എവിടെയെന്ന് നിരന്തരം ചോദിച്ചതിനെ തുടർന്നാണ് ബന്ധുവായ ലളിതയെ കൊന്നത്.
തന്‍റെ ഇഷ്ടത്തിന് വിരുദ്ധമായി വിദേശ പഠനത്തിന് അയച്ചതും പരാജയപ്പെട്ട് തിരികെ എത്തിയപ്പോൾ ബന്ധുക്കളിൽ നിന്ന് പരിഹാസം ഏറ്റുവാങ്ങേണ്ടിവന്നതുമാണ് കേഡലിനെ കൊലപാതകങ്ങളിലേക്ക് നയിച്ചത്. പിതാവിന്‍റെ മദ്യപാനമടക്കമുള്ള ദുശീലങ്ങളിൽ പരാതി പറഞ്ഞിട്ടും അവഗണിക്കുന്നതിൽ അമ്മയോടും കേഡലിന് വിരോധമുണ്ടായിരുന്നു.