Representative Image 
Crime

മഹാരാഷ്ട്രയിൽ ‍യുവാവിനെ നക്സലുകൾ വെടിവച്ചു കൊന്നു

പൊലീസ് ഇൻഫോർമറാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ഗഡ്ചിരോളി ജില്ലയിലാണ് സംഭവം

MV Desk

ഗഡ്ചിരോളി: കിഴക്കൻ മഹാരാഷ്ട്രയിൽ 27 കാരനെ നക്സലുകൾ വെടിവച്ചു കൊന്നു. പൊലീസ് ഇൻഫോർമറാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. പൊലീസ് ഇൻഫോർമറാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ഗഡ്ചിരോളി ജില്ലയിലാണ് സംഭവം.

വെള്ളിയാഴ്ച രാത്രി അഹേരി തഹസിൽ കപെവഞ്ച ഗ്രാമത്തിൽ താമസിക്കുന്ന രാംജി അത്റാമാണ് വെടിയേറ്റ് മരിച്ചിരുന്നു. അക്രമികൾ കൈകൊണ്ട് എഴുതിയ ഒരു കുറിപ്പ് മൃതദേഹത്തോടൊപ്പം ഉപേക്ഷിച്ചിട്ടുണ്ട്. അത്‌റാം ഒരു പൊലീസ് ഇൻഫോർമറാണെന്നും ഇയാൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സുരക്ഷാ സേനയുമായി ഒരു ഏറ്റുമുട്ടൽ ഉണ്ടായിട്ടുണ്ടെന്നും, വെടിവെപ്പിൽ ഒരു വനിതാ നക്സൽ കൊല്ലപ്പെട്ടെന്നുമായിരുന്നു കുറിപ്പിലെ ആരോപണം.

സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ 'ക‍്യാ ബോൽതീ പബ്ലിക് ക‍്യാംപെയിൻ'; പുതിയ നീക്കവുമായി സിജെപി

ഓണത്തിന് വ്യാജമദ്യം നിർമിക്കാൻ എത്തിച്ച 1,350 ലിറ്റർ സ്പിരിറ്റ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

മെറ്റ മാപ്പ് പറയണം; അക്കൗണ്ടുകള്‍ നീക്കിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

എടിഎഫില്‍ എഥനോള്‍ കലര്‍ത്താന്‍ നിര്‍ദേശമില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി

കുന്നംകുളത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് 5 വാഹനങ്ങളിൽ ഇടിച്ചു; രണ്ട് പേർ മരിച്ചു, 25 പേർക്ക് പരുക്ക്