Crime

'കറി ആൻഡ് സയനൈഡ്': കൂടത്തായി ജോളി കേസ് ഡോക്യുമെന്‍ററിയുടെ ട്രെയിലർ പുറത്തു വിട്ട് നെറ്റ്ഫ്ലിക്സ്| Video

ഡിസംബർ 22ന് ഡോക്യുമെന്‍ററി സ്ട്രീം ചെയ്യും. മലയാളം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്കു, കന്നഡ എന്നീ ഭാഷകളിൽ ഡോക്യുമെന്‍ററി കാണാൻ സാധിക്കും.

കൂടത്തായി കൊലപാതക പരമ്പരയെ അടിസ്ഥാനമാക്കി ഒരുക്കിയ ഡോക്യുമെന്‍ററി കറി ആൻഡ് സയനൈഡിന്‍റെ ട്രെയിലർ പുറത്തു വിട്ട് നെറ്റ്ഫ്ലിക്സ്. ഡിസംബർ 22ന് ഡോക്യുമെന്‍ററി സ്ട്രീം ചെയ്യും. മലയാളം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്കു, കന്നഡ എന്നീ ഭാഷകളിൽ ഡോക്യുമെന്‍ററി കാണാൻ സാധിക്കും. കേസിൽ ഭാഗമായിരുന്ന പൊലീസുകാർ, അഭിഭാഷകർ, ജോളിയുടെ മകൻ, കുടുംബാംഗങ്ങൾ എന്നിവർ ഡോക്യുമെന്‍ററിയുടെ ഭാഗമായിട്ടുണ്ട്.

ഭർത്താവ് അടക്കം ബന്ധുക്കളായ ആറു പേരെ കൊലപ്പെടുത്തിയ കേസിലാണ് ജോളി അറസ്റ്റിലായത്. 2002 മുതൽ 2016 വരെയുള്ള കാലയളവിലാണ് കൊലപാതകങ്ങൾ നടന്നത്. ജോളിയുടെ ഭർതൃമാതാവും റിട്ടയേഡ് അധ്യാപികയുമായ അന്നമ്മ തോമസാണ് ആദ്യം മരണപ്പെട്ടത്. ആട്ടിൻ സൂപ്പ് കഴിച്ചതിനു പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. ആറു വർഷത്തിനു ശേഷം ഭർതൃ പിതാവ് ടോം തോമസും മരണപ്പെട്ടു. മൂന്നു വർഷത്തിനു ശേഷം ഭർത്താവ് റോയ് തോമസും സമാന സാഹചര്യത്തിൽ കുഴഞ്ഞു വീണു മരണപ്പെട്ടു. 2014ൽ അന്നമ്മയുടെ സഹോദരനും അയൽവാസിയുമായ എം.എം. മാത്യുവും അതേ വർഷം തന്നെ ടോം തോമസിന്‍റെ സഹോദരപുത്രൻ ഷാജുവിന്‍റെ ഒരു വയസ്സുള്ള മകൾ അൽഫൈനയും മരണപ്പെട്ടു.

2016ൽ ഷാജുവിന്‍റെ ഭാര്യ ഫിലിയും ഇതേ രീതിയിൽ മരണപ്പെട്ടു. ഇതിനു പുറകേ ജോളിയും ഷാജുവും വിവാഹിതരായി. ബന്ധുക്കളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്‍റെ മകൻ റോജോ തോമസ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ആറു മരണങ്ങളും സയനൈഡ് ഉള്ളിൽ ചെന്നതു മൂലമാണെന്ന് കണ്ടെത്തിയത്. തെളിവുകളുടെ അടിസ്ഥാനത്തിൽ ജോളി അറസ്റ്റിലായി.

പുലികളി സംഘങ്ങൾക്ക് ധനസഹായം; സർക്കാർ‌ ഉത്തരവായി

കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ കൂടി വധിച്ചു, പരുക്കേറ്റ ജവാന്‍റെ നില ഗുരുതരം

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിൽ നിന്ന് ബിജെഡി വിട്ടുനിൽക്കും

അർജിത് സിങ് പാടുന്നതിനിടെ പരിപാടി അവസാനിപ്പിച്ച് സംഘാടകർ; അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ

ജറുസലേമിൽ വെടിവയ്പ്പ്; 5 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്