mohamed elsayed 
Crime

യുവതിക്കു നേരേ ലൈംഗികാതിക്രമം ; ഒളിംപിക്‌സ് ഗുസ്തി താരം അറസ്‌റ്റിൽ

ടോക്കിയോ ഗെയിംസിൽ വെങ്കലം നേടിയ എൽസെയ്ദ് ബുധനാഴ്ച 67 കിലോഗ്രാം ഗ്രീക്കോ-റോമൻ ഗുസ്തിയിൽ അസർബൈജാന്‍റെ ഹസ്രത് ജാഫറോവിനോട് പരാജയപ്പെട്ടു

പാരീസ്: യുവതിക്കു നേരെ ലൈംഗികാതീക്രമം നടത്തിയെന്ന് ആരോപിച്ച് ഒളിംപിക്‌സ് ഗുസ്തി താരം മുഹമ്മദ് എൽസെയ്‌ദിനെ ഫ്രഞ്ച് പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഫ്രഞ്ച് തലസ്ഥാനത്തെ കഫേയ്ക്ക് മുന്നിൽ വെച്ച് പുലർച്ചെ 5 മണിയോടെയാണ് സംഭവം. കഫേയിൽ വച്ച് എൽസെയ്‌ദ് യുവതിയുടെ സ്വകാര‍്യ ഭാഗത്ത് സ്പർശിച്ചതിനെ തുടർന്ന് ഫ്രഞ്ച് പൊലീസെത്തി ഇയാളെ പിടികൂടി.

ടോക്കിയോ ഗെയിംസിൽ വെങ്കലം നേടിയ എൽസെയ്ദ് ബുധനാഴ്ച 67 കിലോഗ്രാം ഗ്രീക്കോ-റോമൻ ഗുസ്തിയിൽ അസർബൈജാന്‍റെ ഹസ്രത് ജാഫറോവിനോട് പരാജയപ്പെട്ടു. എതിരാളി വെങ്കല മെഡൽ നേടി.

ഇതേ പേരിലുള്ള ഒരു ഈജിപ്ഷ്യൻ പാരീസ് ഒളിമ്പിക്സിൽ എപ്പി ഫെൻസിംഗിൽ വെങ്കല മെഡൽ നേടി.

അജിത്കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; മജിസ്ട്രേറ്റ് കോടതി നടപടിയിൽ വീഴ്ചയുണ്ടായെന്ന് ഹൈക്കോടതി

യുക്രെയ്ന് സംരക്ഷണം, റഷ്യയ്ക്ക് എതിർപ്പില്ല: വാൻസ്

''നിരപരാധിത്വം സ്വയം തെളിയിക്കണം''; രാഹുൽ തൃപ്തികരമായ മറുപടി നൽകിയിട്ടില്ലെന്ന് എഐസിസി

റിലയൻസ് 'വൻതാര' ക്കെതിരേ സുപ്രീംകോടതി അന്വേഷണം; പ്രത്യേക സംഘം രൂപീകരിക്കും

ഓണത്തെ വരവേറ്റ് അത്തം; തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്രക്ക് തുടക്കമായി