Crime

കൂടത്തായി കൂട്ടക്കൊലക്കേസിൽ വീണ്ടും കൂറുമാറ്റം: അഭിഭാഷകനായ പ്രദേശിക സിപിഎം നേതാവ് കൂറുമാറി

2002 ലാണ് കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ മരണം

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിൽ വീണ്ടും കൂറുമാറ്റം. അഭിഭാഷകനായ സി വിജയകുമാറാണ് കൂറുമാറിയത്. റോയ് തോമസ് വധക്കേസിലെ 156-ാം സാക്ഷിയായിരുന്നു ഇയാൾ. അസ്സല്‍ വില്‍പത്രം ജോളി തന്നെ കാണിച്ചതായിട്ടാണ് ഇദ്ദേഹം നേരത്തെ മൊഴി നല്‍കിയിരുന്നത്. സിപിഎം അനുകൂല അഭിഭാഷക സംഘടനയുടെ ജില്ലാ കമ്മിറ്റി അംഗമാണ് ഇയാള്‍.

കേസിൽ പ്രോസിക്യൂഷൻ സാക്ഷിയായിരുന്ന സിപിഎം മുൻ ലോക്കൽ സെക്രട്ടറി പ്രതി ഭാഗത്തേക്ക് അടുത്തിടെ കൂറുമാറിയിരുന്നു. കുന്നമംഗലം കട്ടാങ്ങൽ മുൻ ലോക്കൽ സെക്രട്ടറിയും നിലവിൽ ലോക്കൽ കമ്മിറ്റി അംഗവുമാണിയാൾ.

സ്വത്ത് തട്ടിയെടുക്കുന്നതിനായി 6 പേരെയാണ് ജോളി കൊലപ്പെടുത്തിയത്. ഇതിൽ 5 എണ്ണവും സയനൈഡ് ഉപയോഗിച്ചായിരുന്നു. 2002 ലാണ് കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ മരണം.

ആട്ടിൻ സൂപ്പ് കഴിച്ച് അന്നമ്മ തോമസ് കുഴഞ്ഞു വീണ് മരിച്ചു. തുടർന്ന് 6 വർഷങ്ങൾക്കുശേഷം അന്നമ്മയുടെ ഭർത്താവ് ടോം തോമസ്, 3 വർഷത്തിനുശേഷം ഇവരുടെ മകൻ റോയി തോമസ്, പിന്നീട് അന്നമ്മ തോമസിന്‍റെ സഹോദരൻ എം.എം. മാത്യു, തൊട്ടടുത്ത മാസം ഷാജുവിന്‍റെ ഒരു വയസുകാരി മകൾ ആൽഫൈൻ, 2016 ൽ ഷാജുവിന്‍റെ ഭാര്യ സിലി എന്നിങ്ങനെ നീണ്ടു. ഇതിൽ റോയ് തോമസിന്‍റെ മരണത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് അന്വേഷണത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്.

തുടർന്ന് മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധിക്കുകയും 6 മരണങ്ങളും കൊലപാതകങ്ങളാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ജോളി പിടിയിലാവുന്നത്.

ദലൈ ലാമയുടെ പിറന്നാൾ ആഘോഷത്തിന് അരുണാചൽ മുഖ്യമന്ത്രി; ചൈനയ്ക്ക് ഇന്ത്യയുടെ ശക്തമായ സന്ദേശം

നിപ ഭീതി: മണ്ണാർക്കാട് പെരിഞ്ചോളത്ത് വവ്വാൽ ചത്തുവീണതിൽ ആശങ്ക

വയനാട് സ്വദേശിയായ യുവാവ് ഇസ്രയേലിൽ മരിച്ച നിലയിൽ

കോട്ടയം മെഡിക്കൽ കോളെജ് ഹോസ്റ്റൽ കെട്ടിടം അതീവ അപകാടവസ്ഥയിൽ

കൊച്ചിയിൽ അഞ്ചും ആറും വയസുളള പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം