Crime

ഓപ്പറേഷൻ ഡാർക്ക് ഹണ്ട് : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

2020 ൽ പള്ളത്താംകുളങ്ങര ബീച്ച് റോഡിൽ വച്ച് പ്രണവ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്

MV Desk

ചെറായി : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു മുനമ്പം പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ ബലാത്സംഗം ,കാപ്പ ഉത്തരവിന്‍റെ ലംഘനം തുടങ്ങി നിരവധി കേസിലെ പ്രതിയായ പള്ളിപ്പുറം ചെറായി കോടശ്ശേരി വീട്ടിൽ വിനു.കെ.സത്യനെ യാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.

ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്താലാണ് നടപടി. 2019 ൽ ഒരു വർഷത്തേക്ക് കാപ്പ ചുമത്തി നാട് കടത്തിയ ഇയാള്‍ക്കെതിരെ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് കേസെടുത്തിരുന്നു. 2020 ൽ പള്ളത്താംകുളങ്ങര ബീച്ച് റോഡിൽ വച്ച് പ്രണവ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ചെറായി ബീച്ച് റോഡിൽ വച്ച് നിഖിൽ എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തി ജയിലിൽ അടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 75 പേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. 52 പേരെ നാട് കടത്തി. മുനമ്പം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എം.കെ.മുരളി, ഇന്‍സ്പെക്ടര്‍ എ.എല്‍.യേശുദാസ് എന്നിവരുടെ നേതൃത്വത്തില്‍, സബ് ഇന്‍സ്പെക്ടര്‍മാരായ വി.കെ.ശശികുമാര്‍, എം.അനീഷ്, പി.റെജി, സി.പി.ഒ മാരായ സുബീഷ്, റഫീഖ് എന്നിവര്‍ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്