പ്രണയം നിരസിച്ചതിന് 17 കാരിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു; 2 പേർ പിടിയിൽ

 
Crime

പ്രണയം നിരസിച്ചതിന് 17 കാരിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു; 2 പേർ പിടിയിൽ

യൂട്യൂബ് നോക്കിയാണ് പ്രതികൾ പെട്രോൾ ബോംബ് ഉണ്ടാക്കാൻ പഠിച്ചത്.

Ardra Gopakumar

പാലക്കാട്: കുത്തന്നൂരിൽ പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു. സംഭവത്തിൽ കുത്തന്നൂർ സ്വദേശികളായ അഖിൽ, സുഹൃത്ത് രാഹുൽ എന്നിവർ അറസ്റ്റിലായി. വ്യാഴാഴ്ച പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. 17 കാരി പ്രണയം നിരസിച്ചതാണ് അഖിലിനെ പ്രകോപിതനാക്കിയത്. യൂട്യൂബ് നോക്കിയാണ് പ്രതികൾ പെട്രോൾ ബോംബ് ഉണ്ടാക്കാൻ പഠിച്ചത്. എന്നാൽ പെട്രോൾ ബോംബ് കത്താത്തതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. പ്രതികൾ സംഭവസമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായും കുഴൽമന്ദം പൊലീസ് പറയുന്നു.

പറക്കുന്നതിനിടെ വിമാനച്ചിറകിന് രൂപമാറ്റം വരുത്താം; പുതിയ സാങ്കേതിക വിദ്യയുമായി ഇന്ത്യ

ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ ലൈംഗികാതിക്രമം; തെറ്റിദ്ധരിച്ചതെന്ന് സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ്

വന്ദേമാതരത്തിൽ പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

സഞ്ജുവും ഗില്ലും സെലക്ഷനിൽ തലവേദന നൽകുന്നവർ‌: സൂര്യകുമാർ യാദവ്

ജപ്പാനിൽ ഭൂചലനം; തീരദേശങ്ങളിൽ സുനാമി മുന്നറിയിപ്പ്