Representative Image 
Crime

പുല്ലാട് പാടത്ത് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം; പ്രതി പിടിയിൽ

അയിരക്കാവ് പാറയ്ക്കൽ പ്രദീപ് എന്നയാളുടെ മൃതദേഹമാണ് ഇന്ന് രാവിലെ പാടത്ത് ചെളിയിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്

കോഴഞ്ചേരി: കോയിപ്രം പുല്ലാട് അയിരക്കാവ് പാടത്ത് യുവാവിനെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ . അയിരക്കാവ് പാറയ്ക്കൽ പ്രദീപ് (35) എന്നയാളുടെ മൃതദേഹമാണ് ഇന്ന് രാവിലെ പാടത്ത് ചെളിയിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മോൻസി എന്നയാളാണ് പിടിയിലായത്.

മോൻസിയുടെ ഭാര്യയുമായുള്ള പ്രദീപിന്‍റെ ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. മാരാമണിൽ നിന്നാണ് പ്രതി മോൻസി പിടിയിലായത്.

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

മെഡിക്കൽ കോളെജ് കെട്ടിടം തകർന്നപ്പോൾ അടിയന്തര രക്ഷാപ്രവർത്തനത്തിനാണ് ശ്രമിച്ചത്: മന്ത്രി വീണാ ജോർജ്

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

തെരുവുനായ ആക്രമണം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് പരുക്ക്

ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം