ആശുപത്രിയിൽ 23 കാരിയായ രോഗിയെ മറ്റൊരു രോഗി പീഡിപ്പിച്ചു

 

representative image

Crime

ആശുപത്രിയിൽ 23 കാരിയായ രോഗിയെ മറ്റൊരു രോഗി പീഡിപ്പിച്ചു

യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു

ന്യൂഡൽഹി: ഡൽഹി ജെപിസി(Jag Pravesh Chandra) ആശുപത്രിയിലെ രോഗിയായ 23 കാരിയെ മറ്റൊരു രോഗി പീഡിപ്പിച്ചായി പരാതി. കാച്ചി ഖജൂരി നിവാസിയായ മുഹമ്മദ് ഫൈസ് എന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.

ജെപിസി ആശുപത്രിയിലെ രോഗിയായ പെൺകുട്ടി വാർഡിൽ തനിച്ചുണ്ടായിരുന്നപ്പോൾ അതേ വാർഡിലെ രോഗിയായ മുഹമ്മദ് ഫൈസ് ഇവരെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. . യുപി മെഡിക്കൽ കോളെജ് ആശുപത്രിയിൽ 13 കാരിക്ക് പീഡനം; യുവാവ് അറസ്റ്റിൽ

സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് പെൺകുട്ടിയുടെയും വാർഡിലെ മറ്റ് രോഗികളുടെയും നഴ്സുമാരുടെയും മൊഴികൾ ശേഖരിച്ചു. കേസ് രജിസ്റ്റർ ചെയ്തതിനുപിന്നാലെ പ്രതിയെ അറസ്റ്റു ചെയ്യുക‍യുമായിരുന്നു.

ചരിത്രം തിരുത്തി; കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ പ്രവേശിച്ച് അനുരാഗ്

നേപ്പാളിലെ ഇടക്കാല മന്ത്രിസഭയിലേക്ക് മൂന്ന് മന്ത്രിമാരെ നിയമിച്ച് പ്രധാനമന്ത്രി

അയ്യപ്പ സംഗമം സ്റ്റേ ചെയ്യരുത്; സുപ്രീം കോടതിയിൽ തടസ ഹർജിയുമായി ദേവസ്വം ബോർഡ്

ഇസ്രയേൽ ആക്രമണം: ഖത്തറിന് ഐക്യദാർഢ്യവുമായി അറബ് ഉച്ചകോടി

കൊട്ടാരക്കരയിൽ മൂന്നു വയസുകാരൻ കിണറ്റിൽ വീണു മരിച്ചു