Crime

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുകയും വിൽപ്പന നടത്തുകയും ചെയ്തു; ഒരാൾ അറസ്റ്റിൽ

ടെലിഗ്രാം എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് ഗ്രൂപ്പുകൾ ഉണ്ടാക്കിയ ശേഷം കുട്ടികളെയും മറ്റും അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ ലിങ്ക് ആവശ്യക്കാർക്ക് വിൽപ്പന നടത്തുകയായിരുന്നു

MV Desk

ആറന്മുള : കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുകയും വിൽപ്പന നടത്തുകയും ചെയ്ത കേസിൽ ഒരാളെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പുഴശ്ശേരി വില്ലേജിൽ കാഞ്ഞിരവേലി, മതിരം പള്ളി വീട്ടിൽ വിഷ്ണു 24 ആണ് അറസ്റ്റിൽ ആയത്.

ടെലിഗ്രാം എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് ഗ്രൂപ്പുകൾ ഉണ്ടാക്കിയ ശേഷം കുട്ടികളെയും മറ്റും അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ ലിങ്ക് ആവശ്യക്കാർക്ക് വിൽപ്പന നടത്തുകയായിരുന്നു . ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി ആവശ്യക്കാർ പൈസ അയക്കുകയും തിരികെ ലിങ്ക് അയച്ചു കൊടുക്കുകയും ആയിരുന്നു ചെയ്തിരുന്നത് . ഇയാൾ ഉപയോഗിച്ചിരുന്ന ഫോൺ പിടിച്ചെടുത്തിട്ടുണ്ട്.

പത്തനംതിട്ട ഡിവൈഎസ്പിക്ക് കെ നന്ദകുമാറിന്റെ മേൽനോട്ടത്തിൽ ആറന്മുള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ മനോജ്, എസ് സി പി ഓ സലിം, ആൻസിയ സൈബർ സെൽ പോലീസ് ഉദ്യോഗസ്ഥരായ രാജേഷ്, ഹരീഷ് , എന്നിവർ അടങ്ങിയ സംഘമാണ് ഈ കേസിന്റെ അന്വേഷണം നടത്തുന്നത്

'കേരള ഐഡി' പ്രഖ്യാപനം തട്ടിപ്പ്, വിഘടനവാദത്തെ തടയും: ബിജെപി

ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ സംഘപരിവാർ ആണെന്ന് മുഖ‍്യമന്ത്രി

മകളെ വിവാഹം ചെയ്ത് നൽകിയില്ല; അമ്മയെ യുവാവ് പെട്രോൾ ഒഴിച്ച് കത്തിച്ചു

വിജയ് ഹസാരെ ട്രോഫി: ആദ‍്യം ദിനം തന്നെ സെഞ്ചുറികളുടെ പെരുമഴ

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് 4 കോടി രൂപ അനുവദിച്ച് ധനവകുപ്പ്