Crime

മലപ്പുറത്ത് കടയിൽ നിന്ന് വാങ്ങിയ ക്രീം ബണ്ണിനകത്ത് ഗുളികകൾ കണ്ടെത്തി; അന്വേഷണം

ബൺ കഴിക്കാനായി പൊട്ടിച്ചപ്പോഴാണ് വെള്ള നിറത്തിലുള്ള 10 ൽ അധികം ഗുളികകൾ കണ്ടെത്തിയത്.

MV Desk

മലപ്പുറം: തിരൂർ‌ താനൂരിൽ (malappuram) കടയിൽ നിന്ന് വാങ്ങിയ ഒരു പാക്കറ്റ് ക്രീം ബണ്ണിൽ ഗുളികകൾ (pills) കണ്ടെത്തി. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ബൺ കഴിക്കാനായി പൊട്ടിച്ചപ്പോഴാണ് വെള്ള നിറത്തിലുള്ള 10 ൽ അധികം ഗുളികകൾ കണ്ടെത്തിയത്. കമ്പനി ഉടമയെ വിവരമറിയിച്ചതിനെ തുടർന്ന് കടയിൽ ബാക്കിയുള്ളവ തിരിച്ചു കൊണ്ടുപോയി

വെളുത്ത നിറത്തിലുള്ള ഗുളികകൾ എന്തിനുള്ളതെന്നും എങ്ങനെ ഇത് ബണ്ണിനകത്ത് എത്തിയെന്നും ഇതുവരെ വ്യക്തമല്ല. പഞ്ചായത്ത് അംഗം സംഭവം കുടുംബാരോഗ്യ കേന്ദ്രത്തിൽ വിവരം അറിയിച്ചു. ഫുഡ് സേഫ്റ്റി വകുപ്പിനെ അറിയിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. ഗുളിക കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടത്തണമെന്നും ആളുകൾ ആവശ്യപ്പെട്ടു.

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടിൽ കോൺഗ്രസിന് മുന്നേറ്റം, പാലക്കാടും കണ്ണൂരും സിപിഎം ഒന്നാമത്, ബിജെപിക്ക് വോട്ട് കുറഞ്ഞു

വാളയാർ ആൾക്കൂട്ടക്കൊല കേസ്; പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

ഉത്സവ സീസണിലെ വിമാന ടിക്കറ്റ് നിരക്ക് വർധന; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കെ.സി വേണുഗോപാലിന്‍റെ കത്ത്

എഐ പാഠ്യപദ്ധതിയിൽ; മൂന്നാംക്ലാസ് മുതൽ എഐ പഠനം നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ

പാക്കിസ്ഥാന് രേഖകൾ ചോർത്തി; മാൽപെ-കൊച്ചി കപ്പൽശാലയിലെ ജീവനക്കാരൻ ഹിരേന്ദ്ര കുമാർ അറസ്റ്റിൽ