Crime

പോക്സോ കേസ് പ്രതി അതിജീവിതയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്: പോക്സോ കേസ് പ്രതി അതിജീവിതയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ പുറ്റെക്കാട് പീസ് നെറ്റിൽ കെ പി ഉണ്ണി (57) ആണു തൂങ്ങിമരിച്ചത്. 

കോഴിക്കോടാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം മാറ്റുന്നതുൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. 8 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ റിട്ട. എസ്ഐ ആയ ഉണ്ണിയെ അറസ്റ്റ് ചെയ്തിരുന്നു. 2021 ലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഈ കേസിൽ ജാമ്യം കിട്ടിയെങ്കിലും നിയമനടപടികൾ പുരോഗമിക്കുമന്നതിനിടെയാണ് പ്രതി അതിജീവിതയുടെ വീട്ടിലെത്തി തൂങ്ങിമരിച്ചത്.

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

തെരുവുനായ ആക്രമണം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് പരുക്ക്

ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം

വെള്ളിയാഴ്ച കെഎസ്‌യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

മെഡിക്കൽ കോളെജ് അപകടം ആരോഗ‍്യമന്ത്രി നിസാരവത്കരിച്ചു: തിരുവഞ്ചൂർ