symbolic image 
Crime

പേര് ചതിച്ചു; മലപ്പുറത്ത് പ്രതിക്കു പകരം മറ്റൊരാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു

സ്ത്രീധനവുമായി ബന്ധപ്പെട്ടാണ് ഭാര്യ ഇയാൾക്കെതിരെ പരാതി നൽകിയത്

മലപ്പുറം: വെളിയംകോട് പ്രതിക്കു പകരം മറ്റൊരാളെ അറസ്റ്റുചെയ്ത് ജയിലിലടച്ച് പൊലീസ്. മലപ്പുറം വെളിയംകോട് സ്വദേശി ആലുങ്കൽ അബൂബക്കറിനെയാണ് പൊലീസ് ആളുമാറി ജയിലിലടച്ചത്. ഭാര്യയുടെ പരാതിയിൻ മേൽ വടക്കേപ്പുറത്ത് അബൂബക്കറിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസാണ് ആളുമാറി ആലുങ്കൽ അബൂബക്കറിനെ അറസ്റ്റുചെയ്തത്.

2020 ൽ വടക്കേപ്പുറത്ത് അബൂബക്കറിനെതിരെ ഭാര്യ നൽകിയ പരാതിക്കുമേൽ ഉണ്ടായ നടപടിയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്യാനെത്തിയത്. സ്ത്രീധനവുമായി ബന്ധപ്പെട്ടാണ് ഭാര്യ ഇയാൾക്കെതിരെ പരാതി നൽകിയത്. കേസിൽ കോടതി വിധിക്കു പിന്നാലെ നടന്ന അറസ്റ്റിലാണ് പൊലീസിന് കയ്യബന്ധം സംഭവിച്ചത്.

മെയ് 20 നാണ് അബൂബക്കറിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അബൂബക്കറിന്‍റെ വീട്ടിലെത്തിയ പൊലീസ് തനിക്കെതിരെ ഭാര്യ പരാതി നൽകിയിട്ടുണ്ടോ എന്ന് ചോദിച്ചു. നേരത്തെ സ്വർണവുമായി ബന്ധപ്പെട്ട് ഭാര്യ അബൂബക്കറിനെതിരെ പരാതി നൽകിയിരുന്നു. ആ കേസാണെന്ന് കരുതിയ അബൂബക്കർ കാര്യം സമ്മതിക്കുകയായിരുന്നു.

ഉടൻതന്നെ പൊലീസ് അബൂബക്കറിനെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കി. നാലുവർഷം പിഴ, അല്ലെങ്കിൽ ആറുമാസം തടവാണ് കോടതി ശിക്ഷ വിധിച്ചത്. തുടർന്ന് ജയിലേക്ക‍യക്കുകയായിരുന്നു. അറസ്റ്റിലായത് യഥാർഥ പ്രതിയല്ലെന്നു കാണിച്ച് ആവശ്യമായ രേഖകൾ കോടതിയിൽ ഹാജരാക്കിയതോടെയാണ് കോടതി അബൂബക്കറിനെ വിട്ടയച്ചത്.

രണ്ട് അബൂബക്കർമാരുടെയും പിതാവിന്‍റെ പേര് മുഹമ്മദ് എന്നതായിരുന്നത് കേസിൽ പൊലീസിനെ കുഴക്കാൻ ഇടയാക്കി. അതേസമയം, കോടതി അറസ്റ്റു ചെയ്യാൻ ആവശ്യപ്പെട്ട വടക്കേപ്പുറത്ത് അബൂബക്കർ നിലവിൽ വിദേശത്താണുള്ളത്.

യുഎസിൽ 'അമെരിക്ക പാർട്ടി' പ്രഖ്യാപിച്ച് ഇലോൺ മസ്ക്

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ