ഇൻഷുറൻസ് ക്ലെയിമിനായി ആവശ‍്യപ്പെട്ടത് 2,000 രൂപ; പൊലീസ് ഉദ‍്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

 
representative image
Crime

ഇൻഷുറൻസ് ക്ലെയിമിനായി ആവശ‍്യപ്പെട്ടത് 2,000 രൂപ; പൊലീസ് ഉദ‍്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ സിപിഒ സജീഷാണ് വിജിലൻസിന്‍റെ പിടിയിലായത്

തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഉദ‍്യോഗസ്ഥനെ വിജിലൻസ് പിടികൂടി. ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ സിപിഒ സജീഷാണ് വിജിലൻസിന്‍റെ പിടിയിലായത്. വാഹനാപകടവുമായി ബന്ധപ്പെട്ട കേസിലായിരുന്നു കൈക്കൂലി. തമിഴ്നാട് സ്വദേശികൾക്കാണ് വാഹനാപകടത്തിൽ പരുക്കേറ്റത്.

കേസിൽ ഇൻഷുറൻസ് ക്ലെയിമുമായി ബന്ധപ്പെട്ട മതിയായ രേഖകൾ നൽകുന്നതിനായി തമിഴ്നാട് സ്വദേശികളുടെ അഭിഭാഷകന്‍റെ ഗുമസ്ഥനോടാണ് സജീഷ് 2,000 രൂപ ആവശ‍്യപ്പെട്ടത്.

തുടർ‌ന്ന് ഗുമസ്ഥൻ വിജിലൻസിനെ സമീപിക്കുകയും വിജിലൻസ് നൽകിയ നോട്ടുമായി പൊലീസ് സ്റ്റേഷനിലെത്തുകയുമായിരുന്നു.

സജീഷ് രേഖകൾ കൈമാറിയ ശേഷം പണം കൈപ്പറ്റിയ ഉടനെ വിജിലൻസ് സജീഷിനെ പിടികൂടുകയായിരുന്നു. വൈദ‍്യ പരിശോധനയ്ക്കു ശേഷം സജീഷിനെ തുടർനടപടികൾക്കായി വിജിലൻസ് ഓഫീസിലേക്ക് കൊണ്ടുപോയി.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമിത് ഷാ വ്യാഴാഴ്ച കേരളത്തിലെത്തും

60 വയസിന് മുകളിലുള്ള പട്ടികവർഗക്കാർക്ക് ഓണസമ്മാനമായി 1000 രൂപ വീതം നൽകും

ഓണത്തിന് സ്കൂൾ കുട്ടികൾക്ക് 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി

ഐസിസിയുടെ പുതിയ റാങ്കിങ്ങിൽ കോലിയും രോഹിത്തും ഇല്ല

ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ ലോക്സഭ പാസാക്കി