പ്രതീകാത്മക ചിത്രം

 
Crime

പാം ഓയിൽ ഉപയോഗിച്ച് വ്യാജ നെയ്യ് നിർമാണം; ഗുജറാത്തിൽ 1.67 കോടിയുടെ ഉൽപന്നങ്ങൾ പിടിച്ചെടുത്തു

ഗാന്ധിനഗറിലെ കലോലിലുള്ള ഛത്രാൽ വ്യവസായ മേഖലയിലെ ഹാപ്പി ഓയിൽ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടത്തിയത്

Sarath Nath MS

ഗാന്ധിനഗർ: ഗുജറാത്തിൽ പാം ഓയിൽ ഉപയോഗിച്ച് വ്യാജ നെയ്യ് നിർമിച്ചിരുന്ന ഫാക്റ്ററി പൊലീസ് റെയ്ഡ് നടത്തി സീൽ ചെയ്തു. ഗാന്ധിനഗറിലെ കലോലിലുള്ള ഛത്രാൽ വ്യവസായ മേഖലയിലെ ഹാപ്പി ഓയിൽ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടത്തിയത്.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ്, ഭക്ഷ്യവകുപ്പ്, ഫോറൻസിക് സയൻസ് ലബോറട്ടറി ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി റെയ്ഡ് നടത്തുകയായിരുന്നു. ഏകദേശം 1.67 കോടി രൂപ വിലമതിക്കുന്ന മായം കലർത്തിയ നെയ്യ്, പാം ഓയിൽ, വിവിധ രാസവസ്തുക്കൾ എന്നിവ റെയ്ഡിൽ പിടിച്ചെടുത്തു.

ശുദ്ധ നെയ്യിന്‍റെ ഗുണനിലവാരം നിർണയിക്കുന്ന പ്രധാന മാനദണ്ഡങ്ങളിലൊന്നായ റൈഷർട്ട്-മൈസൽ മൂല്യം കൃത്രിമമായി ഉയർത്താനാണ് പ്രത്യേക രാസവസ്തുക്കൾ ഉപയോഗിച്ചിരുന്നതെന്ന് റേഞ്ച് ഐജി വിരേന്ദ്ര സിങ് യാദവ് പറഞ്ഞു.

Get updates on WhatsApp

പിടിച്ചെടുത്ത ഉൽപന്നങ്ങളുടെ സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം ഫാക്റ്ററി സീൽ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

മുൻ എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് നടന്ന രീതിയിൽ ലോക കേരള സഭ തുടരില്ല: മുഖ്യമന്ത്രി വി.ഡി. സതീശൻ

കേരള ഡോക്യുമെന്‍ററി ഫെസ്റ്റിവൽ; ഒരു ചിത്രത്തിനും അനുമതി നിഷേധിച്ചിട്ടില്ലെന്ന് കേന്ദ്രം

സാഹിൽ വകോഡെയുടെ മരണം; ഐഐടി ബോംബെയിലെ പ്രൊഫസർക്കെതിരേ നടപടി

ഡൽഹി പൊലീസ് കായിക ക്ഷമതാ പരിശോധന; ഓട്ടത്തിനിടെ 23കാരൻ കുഴഞ്ഞുവീണ് മരിച്ചു

''കടലിലേക്ക് നോക്കിയിരിക്കാനല്ല മുഖ്യമന്ത്രിക്ക് സെക്രട്ടേറിയറ്റ്''; മറീനയ്ക്ക് സമീപത്തെ പുതിയ സെക്രട്ടേറിയറ്റ്-നിയമസഭാ പദ്ധതിയെ എതിർത്ത് സ്റ്റാലിൻ