Symbolic Image 
Crime

രാജസ്ഥാനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം നഗ്നയാക്കി റോഡിൽ ഉപേക്ഷിച്ചു

ബലാത്സംഗത്തിന് ശേഷം പ്രതികൾ യുവതിയെ ക്രൂരമായി മർദിക്കുകയും നഗ്നയാക്കി റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.

ജയ്പുർ: രാജസ്ഥാനിൽ രാത്രി നടക്കാനിറങ്ങിയ യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. ഭക്ഷണത്തിനു ശേഷം നടക്കാനിറങ്ങിയ യുവതിയെ 3 പേർ ചേർന്ന് തട്ടികൊണ്ടുപോവുകയായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതികളിൽ 2 പേരാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്.

ബലാത്സംഗത്തിന് ശേഷം പ്രതികൾ യുവതിയെ ക്രൂരമായി മർദിക്കുകയും നഗ്നയാക്കി റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് യുവതിയുടെ മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചതായും കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് ഭിൽവാരയിൽ നിന്നുള്ള അഡീഷണൽ പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണത്തിനായി നിയമിച്ചതായും പൊലീസ് സൂപ്രണ്ട് വിമൽ സിംഗ് നെഹ്‌റ അറിയിച്ചു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്