റാപ്പർ വേടൻ

 
Crime

വേടൻ അണിഞ്ഞിരുന്നത് യഥാർഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം; കുറ്റപത്രം സമർപ്പിക്കാൻ പൊലീസ്

2025 ഏപ്രിലിലാണ് വേടന്‍റെ ഫ്ലാറ്റിൽ വനംവകുപ്പ് പരിശോധന നടത്തിയത്.

നീതു ചന്ദ്രൻ

കൊച്ചി: റാപ്പർ വേടൻ (ഹിരൺ ദാസ് മുരളി) ധരിച്ചിരുന്നത് യഥാർഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം. കോൽക്കത്ത സുവേളജി ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ശാസ്ത്രീയ തെളിവു ലഭിച്ചതോടെ കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. 2025 ഏപ്രിലിലാണ് വേടന്‍റെ ഫ്ലാറ്റിൽ വനംവകുപ്പ് പരിശോധന നടത്തിയത്.

ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് വേടന്‍റെ മാല ശ്രദ്ധയിൽ പെട്ടത്. പ്രാഥമിക പരിശോധനയിൽ തന്നെ യഥാർഥ പുലിപ്പല്ലാണെന്ന് പൊലീസിന് വ്യക്തമായിരുന്നു.

ചെന്നൈയിൽ സംഗീത പരിപാടി നടത്തുന്നതിനിടെ ശ്രീലങ്കയിൽ നിന്നുള്ള ഒരു ആരാധകൻ സമ്മാനിച്ചതാണ് മാലയെന്നും യഥാർഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നു എന്നുമാണ് വേടന്‍റെ മൊഴി.

ഉപതെരഞ്ഞെടുപ്പ് ഒക്റ്റോബർ 6ന്; തമിഴ്നാടും പശ്ചിമ ബംഗാളും പുതുച്ചേരിയും വിധിയെഴുതും

"ദുർഗാപൂജയിൽ ഭക്തർ കഴിക്കുന്ന പ്രസാദം ഇറച്ചിയാണ്"; മാംസാഹാരം ശാക്തേയ ഹിന്ദുത്വ ത്തിന്‍റെ ഭാഗമെന്ന് സഞ്ജീവ് സന്യാൽ

കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീണു; കോതമംഗലം സ്വദേശികൾക്ക് ദാരുണാന്ത്യം

ചാലക്കുടിയിൽ നഴ്സ് പൊള്ളലേറ്റ് മരിച്ച നിലയിൽ

കസ്തൂരി രംഗൻ റിപ്പോർട്ട് ഇതേ രൂപത്തിൽ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കർണാടക മന്ത്രി