Crime

കാപ്പ ഉത്തരവ് ലംഘിച്ചു: നിരന്തര കുറ്റവാളിയെ അറസ്റ്റ് ചെയ്തു

കാലടി : കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ അറസ്റ്റ് ചെയ്തു. കാലടി മാണിക്യമംഗലം നെട്ടിനംപിള്ളി കാരക്കോത്ത് വീട്ടിൽ ശ്യാംകുമാറിനെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്.

കാലടി, കുറുപ്പംപടി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, ദേഹോപദ്രവം,ആയുധ നിയമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. നിരന്തര കുറ്റവാളിയായ ഇയാൾക്കെതിരെ റൂറൽ ജില്ല പോലീസ് മേധാവി വിവേക് കുമാര്‍ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഫെബ്രുവരിയില്‍ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തിയിരുന്നു.

ഈ വ്യവസ്ഥ ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചതിനാണ് അറസ്റ്റ്. കാലടിയിലെ നെട്ടിനംപ്പിള്ളിയിൽ നിന്നാണ് പിടികൂടിയത്. അറസ്റ്റ് ചെയ്ത സംഘത്തില്‍ എസ്.ഐ ജെ.റോജോമോൻ, സി.പി.ഒ രജിത് രാജൻ, മനോജ് കുമാർ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍റ് ചെയ്തു.

വേനൽ ചൂടിന് ആശ്വസമായി സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചേക്കും: 6 ജില്ലകളിൽ മുന്നറിയിപ്പ്

ഐസിഎസ്ഇ 10, ഐഎസ്സി 12 ക്ലാസുകളിലെ ബോർഡ് പരിക്ഷാ ഫലങ്ങൾ തിങ്കളാഴ്ച പ്രഖ്യാപിക്കും

ഹിന്ദു- മുസ്ലീം വർഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നു: കോൺഗ്രസിനെതിരെ രാജ്നാഥ് സിങ്

താനൂരിൽ നിയന്ത്രണം വിട്ട കാർ തുണിക്കടയിലേക്ക് ഇടിച്ചു കയറി 5 പേർക്ക് പരുക്ക്

സ്വകാര്യ ഭാഗത്ത് വടികയറ്റി: എട്ടാംക്സാസ് വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനം