കരിപ്പൂർ വിമാനത്താവളത്തിൽ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

 

file image

Crime

കരിപ്പൂർ വിമാനത്താവളത്തിൽ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി 2 പേർ പിടിയിൽ

കഞ്ചാവെത്തിച്ചയാൾ രക്ഷപ്പെട്ടു; വാങ്ങാന്‍ കാത്തുനിന്ന 2 പേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ഒമ്പത് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. അബുദാബിയില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. തിങ്കളാഴ്ച രാത്രി നടന്ന പരിശോധനയിൽ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ പ്രന്‍റിജില്‍ (35), റോഷന്‍ ആര്‍. ബാബു (33) എന്നിവർ അറസ്റ്റിലായി.

ട്രോളി ബാഗിൽ 14 കവറുകളിലായാണ് കഞ്ചാവ് കൊണ്ടുവന്നത്. എന്നാൽ, കഞ്ചാവ് എത്തിച്ച ആൾ രക്ഷപെട്ടു. ബാഗ് വാങ്ങാന്‍ വിമാനത്താവളത്തിലെത്തി കാത്തുനില്‍ക്കുകയായിരുന്നു റോഷനും റിജിലും. ഇവരാണ് പൊലീസിന്‍റെ പിടിയിലായത്.

പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ കഞ്ചാവ് എത്തിച്ചയാൾ ബാഗ് ടാക്സിയിൽ ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. ഇയാൾക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

താമരശേരി ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസപ്പെട്ടു

കടലിൽ കാവലിന് രണ്ടു കപ്പലുകൾ കൂടി

'ലഡ്കി ഹൂം, ലഡ് സക്തീ ഹൂം' മുദ്രാവാക്യം പാലക്കാട്ട് വേണ്ടേ?: രാജീവ് ചന്ദ്രശേഖർ

"ഒരു ബോംബും വീഴാനില്ല, ഞങ്ങൾക്ക് ഭയമില്ല''; എം.വി. ഗോവിന്ദൻ

മോദിക്ക് ഷി ജിൻപിങ് വിരുന്നൊരുക്കും; ഇന്ത്യ- ചൈന ബന്ധം ശക്തമാകുന്നു