Crime

സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റിൽ

പിടിയ്ക്കപ്പെടാതിരിക്കാൻ ആൾപ്പാർപ്പില്ലാത്ത ഇടങ്ങളിൽ മാറ്റി മാറ്റി താമസിപ്പിക്കുകയായിരുന്നു

MV Desk

നെടുമ്പാശേരി: സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റിൽ. അങ്കമാലി മങ്ങാട്ടുകരയിൽ വാടകയ്ക്ക് താമസിക്കുന്ന അയ്യമ്പുഴ ചുള്ളി ഗോപുരത്തിങ്കൽ വീട്ടിൽ അഭിജിത്ത് നെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്.

സ്കൂളിലേക്കു പോയ വിദ്യാർഥിനി വീട്ടിൽ തിരിച്ചെത്താതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പിടിയ്ക്കപ്പെടാതിരിക്കാൻ ആൾപ്പാർപ്പില്ലാത്ത ഇടങ്ങളിൽ മാറ്റി മാറ്റി താമസിപ്പിക്കുകയായിരുന്നു. ഇയാൾക്കെതിരെ സമാന സ്വഭാവമുള്ള മറ്റൊരു കേസ് കാലടി പോലീസ് സ്റ്റേഷനിലുമുണ്ട്.

പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. ഡി.വൈ.എസ്.പി പി. കെ. ശിവന്‍കുട്ടി, ഇൻസ്പെക്ടർ സോണി മത്തായി, എ. എസ്. ഐമാരായ ബിജേഷ്, ഷിജു സീനിയർ സി.പി.ഒമാരായ റോണി അഗസ്റ്റിൻ, എൻ.ജി ജിസ്മോൻ, രശ്മി.സി. കൃഷ്ണൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

ലഷ്‌കർ ഭീകരർക്ക് നുഴഞ്ഞുകയറാൻ സഹായം; കശ്മീരിൽ മൂന്ന് പേർ അറസ്റ്റിൽ

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ജപ്പാനെ ചവിട്ടിമെതിച്ച് ഇന്ത്യ സെമിയിൽ

മിസ്റ്റർ സിങ് പോസ്റ്റ് വിവാദം; അമെരിക്കയിൽ സിഖ് ഡ്രൈവർക്ക് 17 തവണ കുത്തേറ്റു

ഡൽഹിയിൽ സ്കൂളിന് ബോംബ് ഭീഷണി; പരിശോധന തുടരുന്നു

യുജിസി-നെറ്റ് പുനഃപരീക്ഷ ഫലം പ്രഖ്യാപിച്ചു