ബിലാൽ

 
Crime

ഒരു ഡീലിന് 50,000 മുതൽ ഒരു ലക്ഷം വരെ; മോഡലിങ്ങിനു മറവിൽ സെക്സ് റാക്കറ്റ് നടത്തിയ കേസിൽ ബിലാൽ മുഖ‍്യ സൂത്രധാരനെന്ന് പൊലീസ്

മോഡലിങ്ങിൽ അവസരം വാഗ്ദാനം ചെയ്ത് യുവതികളെ ദുബായിലെത്തിച്ചിരുന്നത് ഇയാളാണെന്നാണ് പൊലീസ് പറയുന്നത്

Aswin AM

കൊച്ചി: മോഡലിങ്ങിന്‍റെ മറവിൽ സെക്സ് റാക്കറ്റും മനുഷ‍്യക്കടത്തും നടത്തിയ കേസിൽ പിടിയിലായ ബിലാൽ മുഖ‍്യസൂത്രധാരനെന്ന് പൊലീസിന്‍റെ കണ്ടെത്തൽ. മോഡലിങ്ങിൽ അവസരം വാഗ്ദാനം ചെയ്ത് യുവതികളെ ദുബായിലെത്തിച്ചിരുന്നത് ഇയാളാണെന്നാണ് പൊലീസ് പറയുന്നത്.

നിരവധി യുവതികളെ ഇയാൾ ഇത്തരത്തിൽ വിദേശത്തക്ക് എത്തിച്ചതായും ഒരു ഡീലിന് 50,000 മുതൽ ഒരു ലക്ഷം രൂപ വരെ ലഭിച്ചിരുന്നുവെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ മാധ‍്യമങ്ങളോട് പ്രതികരിച്ചു.

കേസിലെ പ്രധാന പ്രതിയായ സിന്ധുവിന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഗുണ്ടാ നേതാവ് ഔറംഗസേബിന്‍റെ അക്കൗണ്ടിലേക്ക് പണം പോയത് സംബന്ധിച്ചും അന്വേഷണം നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബായിൽ വച്ചാണ് ഇയാൾ സിന്ധുവുമായി പരിചയത്തിലാകുന്നത്. പിന്നീട് സെക്സ് റാക്കറ്റിന്‍റെ പ്രവർത്തനങ്ങൾ സജീവമായതോടെ ബിലാൽ ജോലി ഉപേക്ഷിച്ച് കേരളത്തിലേക്ക് മടങ്ങുകയായിരുന്നു.

സൈബർ ഭീകരാക്രമണ കേസ്; ബിഹാർ അടക്കം 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി

സിജെപി നേതാവ് അഭിജീത് ദിപ്കെയുടെ ഇംഗ്ലീഷിനെ പരിഹസിച്ച് നടി കങ്കണ റണാവത്ത്

ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം; കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരൻ അടക്കം 3 പേർക്കെതിരേ കേസ്

"ഞങ്ങൾ തയാർ, തിരിച്ചടിക്ക് അമെരിക്ക കാത്തിരുന്നോളൂ!" ട്രംപിന്‍റെ ഉപരോധ ഭീഷണിയിൽ നിലപാട് കടുപ്പിച്ച് ഇറാൻ

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്‍റെ യുഎസ് വിസ റദ്ദാക്കണം; സ്റ്റേറ്റ് സെക്രട്ടറിക്ക് കത്തെഴുതി മനുഷ‍്യാവകാശ പ്രവർത്തകർ