പണപ്പിരിവിനെന്ന പേരിൽ വീട്ടിലെത്തി 9 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; 59കാരൻ അറസ്റ്റിൽ

 
Symbolic image
Crime

പണപ്പിരിവിനെന്ന പേരിൽ വീട്ടിലെത്തി 9 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; 59കാരൻ അറസ്റ്റിൽ

കുട്ടി ഉറക്കെ കരഞ്ഞ് ബഹളം വച്ചതോടെ അടുത്തുള്ള വീട്ടിലുള്ളവർ ഓടിയെത്തി.

നീതു ചന്ദ്രൻ

കാസർഗോഡ്: പണം പിരിക്കാനെന്ന വ്യാജേന വീട്ടിലെത്തിയയാൾ 9 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. കാസർഗോഡ് നീലേശ്വരം വെള്ളച്ചാൽ സ്വദേശി സി.പി. ഖാലിദാണ് (59) അറസ്റ്റിലായത്. നീലേശ്വരം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

പണപ്പിരിവിനായി എത്തിയ ഖാലിദിനോട് വീട്ടിൽ മറ്റാരുമില്ലെന്നും കൈയിൽ പണമില്ലെന്നും പെൺകുട്ടി പറഞ്ഞിരുന്നു. തൊട്ടു പിന്നാലെയാണ് ഇയാൾ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

കുട്ടി ഉറക്കെ കരഞ്ഞ് ബഹളം വച്ചതോടെ അടുത്തുള്ള വീട്ടിലുള്ളവർ ഓടിയെത്തി. നാട്ടുകാർ ചേർന്നാണ് ഖാലിദിനെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഫെനിയുടെ നേതൃത്വത്തിൽ കടുത്ത സൈബർ ആക്രമണം; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി അതിജീവിത

നിയമസഭ തെരഞ്ഞെടുപ്പ്; 5 സംസ്ഥാനങ്ങളിലേക്ക് നിരീക്ഷകരെ നിയോഗിച്ച് കമ്മിഷൻ

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

"മുഖ്യമന്ത്രി വാത്സല്യത്തോടെ ശിരസില്‍ തൊട്ടു, അവരുടെ കണ്ണുകള്‍ നിറഞ്ഞു": മുഖ്യമന്ത്രിയെ കണ്ട് നിര്‍ഭയ ഹോമിലെ പെൺകുട്ടികൾ

മേഘാലയയിലെ ഖനിയിൽ സ്ഫോടനം; 16 മരണം