Crime

ലൈംഗികാതിക്രമം, അശ്ലീല ഭാഷണം; കാസർകോഡ് അധ്യാപകനെതിരെ പരാതി

കാസർകോഡ്: കേരള കേന്ദ്ര സർവ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനെതിരെ പരാതിയുമായി വിദ്യാർഥികൾ. ഡോ. ഇഫ്തിഖർ അഹമ്മദിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി എംഎ ഇംഗ്ലീഷ് ഒന്നാം വർഷ വിദ്യാർഥികളാണ് രംഗത്തെത്തിയത്. നവംബർ പതിനഞ്ചിനു നൽകിയ പരാതി സർവ്വകലാശാലയിലെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിക്ക് കൈമാറി.

അധ്യാപകൻ ലൈംഗികാതിക്രമം നടത്തിയ 31 സംഭവങ്ങൾ എടുത്തു പറയുന്ന ഏഴു പേജുള്ള ദീർഘമായ പരാതിയിൽ ക്ലാസിലെ 33 പേരും ഒപ്പിട്ടിട്ടുണ്ട്. എല്ലാ അതിർവരമ്പുകളും ലംഘിച്ചതോടെയാണ് പരാതി നൽകിയതെന്ന് വിദ്യാർഥികൾ പ്രതികരിച്ചു. ക്ലാസിൽ ഇംഗ്ലീഷ് കവിതകൾ വായിക്കുന്നതിനിടെ അധ്യാപകൻ ലൈംഗികച്ചുവയോടെ സംസാരിക്കാറുണ്ടെന്നും അശ്ലീലം പറയാറുണ്ടെന്നും പരാതിയിൽ പറയുന്നു. മാത്രമല്ല കഴിഞ്ഞ 13-ാം തീയതി ക്ലാസിൽ തലകറങ്ങി വീണ വിദ്യാർഥിനിയോട് ഇഫ്തിഖർ മോശമായി പെരുമാറിയതോടെയാണ് പരാതി നൽകാൻ തീരുമാനിച്ചതെന്നും അവർ വ്യക്തമാക്കി.

അതേസമയം പരാതി നൽകിയിട്ടും പൊലീസിന് കൈമാറാത്തതിൽ ദൂരുഹത ആരോപിച്ച് കോൺഗ്രസിന്‍റെ വിദ്യാർഥി സംഘടനയായ എൻഎസ്.യു.ഐ രംഗത്തെത്തി. ഐസിസിയുടെ കാര്യക്ഷമതയുടെ കാര്യത്തിലുള്ള ആശങ്കയും എൻഎസ്‌യുഐ നേതാക്കൾ പങ്കുവെച്ചു. എസ്എഫ്ഐ, എബിവിപി, എംഎസ്എഫ് സംഘടനകളും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

വേനൽമഴ; വൈദ്യുതി ഉപയോഗവും കുറഞ്ഞ് തുടങ്ങി

ഇൻഡോറിൽ കോൺഗ്രസ് 'നോട്ട'യ്ക്കൊപ്പം

കനത്തമഴ: മൂവാറ്റുപുഴയിൽ മൂന്നുകാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 10 പേർക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

ശരീരത്തിനുള്ളിലും വിമാനത്തിന്‍റെ സീറ്റിനടിയിലുമായി ഒളിച്ച് കടത്താൻ ശ്രമിച്ച 52 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു

ബിലീവേഴ്സ് ചർച്ചിന്‍റെ പുതിയ തലവനെ രഹസ്യ ബാലറ്റിലൂടെ നിശ്ചയിക്കും