Crime

പെട്രോൾ വാങ്ങിയ ശേഷം 10 രൂപ ബാക്കി കൊടുത്തില്ല; കടയുടമയെ വെടിവച്ചു കൊന്നു

ഉടമ കടയ്ക്ക് പുറത്ത് ഉറങ്ങുമ്പോഴായിരുന്ന അക്രമി വെടിയുതിർക്കുന്നത്

MV Desk

ഉത്തർപ്രദേശ്: കടയിൽ നിന്നു പെട്രോൾ വാങ്ങിയിട്ട് 10 രൂപ ബാക്കി നൽകാത്തതിന് കടയുടമയെ യുവാവ് വെടിവച്ചു കൊന്നു. തന്‍റെ കടയ്ക്ക് പുറത്ത് ഉറങ്ങുമ്പോഴായിരുന്ന അക്രമി ഇയാൾക്കു നേരെ വെടിയുതിർക്കുന്നത്.

സംഭവത്തിൽ ഗുല്ല ബഞ്ചാര എന്ന ഗൾഫാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദളിത് വിഭാഗത്തിൽപ്പെട്ട കടയുടമ മഹേഷ് ചന്ദ് ജാദവ് എന്നയാളാണ് തലയ്ക്ക് വെടിയേറ്റ് മരിച്ചത്. ജൂൺ 27-നാണ് ഗൾഫാമിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

കടയുടമ തന്‍റെ കടയിൽ മറ്റ് സാധനങ്ങൾക്ക് പുറമേ പെട്രോളും വിൽക്കാറുണ്ടായിരുന്നു. ദിവസങ്ങൾക്കു മുന്‍പ് കടയിലെത്തി പെട്രോൾ വാങ്ങി മടങ്ങവേ ഗൾഫാം നൽകിയ പണത്തിൽ ബാക്കി നൽകിയതിൽ 10 രൂപ കുറവുണ്ടായിരുന്നു. ബാക്കി തുക തിരകെ ആവശ്യപ്പെടുകയും പിന്നീട് ഇത് വാക്കു തർക്കത്തിൽ അവസാനിക്കുകയായിരുന്നു. ഈ വൈരാഗ്യമാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചത്.

തുടർന്ന് ഗൾഫാം പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയും ജൂൺ 12ന് രാത്രി ജാതവിനെ വെടിവെച്ച് കൊല്ലുകയും ചെയ്തു. അഡീഷണൽ പോലീസ് സൂപ്രണ്ട് രാജേഷ് കുമാർ വിശദീകരിച്ചു. പൊലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് അറിയിച്ചു.

സിപിഎം കലാപമുണ്ടാക്കാൻ ശ്രമം നടത്തി; ഇഡിയെ ആക്രമിച്ചതിൽ ആഭ‍്യന്തര മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ച് ഡിജിപി

നടി ട്വിഷ ശർമയുടെ മരണം; മുൻ ജഡ്ജി ഗിരിബാല സിങ് അറസ്റ്റിൽ

വിനേഷ് ഫോഗട്ടിനെ ഏഷ്യൻ ഗെയിംസ് യോഗ്യതാ റൗണ്ടിൽ പങ്കെടുപ്പിക്കുന്നതിനെതിരേ റെസ്‌ലിങ് ഫെഡറേഷൻ സുപ്രീം കോടതിയിൽ

രാജി സമർപ്പിച്ച് സിദ്ധരാമയ്യ; കർണാടകയിൽ ഇനി ഡികെ യുഗം!

''തിരുവനന്തപുരം നഗരത്തിന് നാണക്കേട്''; ഇഡിയെ ആക്രമിച്ചതിൽ വി.വി. രാജേഷ്