Crime

പോക്സോ കേസുകളിൽ കാലതാമസം വരുത്തിയാൽ നടപടി

തിരുവനന്തപുരം: പോക്‌സോ കേസുകളുടെ സാമ്പിളുകൾ ശേഖരിക്കുന്നതിൽ കാലതാമസം വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്. സാമ്പിളുകൾ ശേഖരിക്കുന്നതിൽ പൊലീസിന്‍റെ ഭാഗത്തുനിന്നും യാതൊരുവിധ കാലതാമസവും ഉണ്ടാകാൻ പാടില്ല. ഉത്തരവിന്മേൽ അടിയന്തര നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകി. ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ അംഗങ്ങളായ റെനി ആന്‍റണി, ബി.ബബിത എന്നിവരുടെ ഫുൾബഞ്ച് സ്വമേധയാ നടപടി സ്വീകരിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിത്. കൊല്ലം, കാസർഗോഡ്, കോട്ടയം ഉൾപ്പെടെ സാമ്പിളുകൾ ശേഖരിക്കുന്നതിൽ കാലതാമസം വന്നിട്ടുള്ളതായി കമ്മീഷൻ കണ്ടത്തി.

കാഞ്ഞിരപ്പളളി, പൊൻകുന്നം, കറുകച്ചാൽ, പാമ്പാടി, മണിമല എന്നീ സ്റ്റേഷനുകളിലെ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ സാമ്പിളുകൾ ശേഖരിക്കുന്നതിൽ കാലതാമസം വരുത്തി എന്നാണ് കമ്മീഷൻ മനസിലാക്കുന്നത്. ഈ വിഷയത്തിൽ സംസ്ഥാന തലത്തിൽ ഗൗരവമേറിയ പരിശോധനകൾ നടത്തേണ്ടതുണ്ട്. പോക്‌സോ കേസുകളിലെ നിലവിലെ സ്ഥിതി വിലയിരുത്താനും കേസന്വേഷണം കാലതാമസം കൂടാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും സംസ്ഥാന പൊലീസ് നടപടി സ്വീകരിക്കാനും കമ്മീഷൻ നിർദ്ദേശിച്ചു.

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

കോഴിക്കോട് 13 കാരിയുടെ മരണം; വെസ്റ്റ്നൈലെന്ന് സംശയം

തീവ്രമഴ മുന്നറിയിപ്പ്: 9 ഇടങ്ങളിൽ യെലോ, 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ രാഹുലിന് ജർമ്മൻ പൗരത്വമില്ലെന്ന് സ്ഥിരീകരണം; റെഡ് കോർണർ നോട്ടീസ് ഇറക്കുന്നതും പരിഗണനയിൽ

ഹരിയാനയിൽ തീർഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു; 8 മരണം