വേലായുധൻ വള്ളിക്കുന്ന് 
Crime

പോക്സോ കേസിൽ സിപിഎം ജില്ലാ കമ്മിറ്റിയംഗത്തിനു സസ്പെൻഷൻ

തീരുമാനം ഇന്നലെ ചേർന്ന സിപിഎം ജില്ലാ യോഗത്തിൽ

MV Desk

മലപ്പുറം: പോക്സോ കേസിൽ സിപിഎം ജില്ലാ കമ്മിറ്റിയംഗത്തിനു സസ്പെൻഷൻ. മലപ്പുറം ജില്ലാ കമ്മി അംഗം വേലായുധൻ വള്ളിക്കുന്നിനെയാണ് ഇന്നലെ ചേർന്ന സിപിഎം ജില്ലാ നേതൃയോഗത്തിൽ നടപടി സ്വീകരിച്ചത്.

പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വിമർശനം ശക്തമായതോടെയാണ് പാർട്ടി നടപടിയുമായി മുന്നോട്ടെത്തിയത്. എന്നാൽ സംഭവം ഇതുവരെ ശ്രദ്ധയിൽപെട്ടിരുന്നില്ലെന്നാണ് സിപിഎം മലപ്പുറം ജില്ലാ ഘടകം അറിയിച്ചിരുന്നത്. അതേസമയം, സസ്പെൻഷൻ കാലാവധി എത്രയെന്ന കാര്യത്തിൽ വ്യക്തതയില്ല.

വേലായുധൻ വള്ളിക്കുന്നിനെതിരെ പരപ്പനങ്ങാടി പൊലീസാണ് കേസെടുത്തത്. കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയിരുന്നു സംഭവം. ബസ് യാത്രയ്ക്കിടെയാണ് ഇയാൾ ആൺകുട്ടിയോട് മോശമായി പെരുമാറിയത്. പോക്സോ നിയമത്തിലെ 7, 8 വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ദുർബലമായ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയതെന്നും രാഷ്ട്രീയ സ്വാധീനമാണ് ഇതിന് കാരണമെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ്: പദ്ധതി യാഥാർഥ്യമാകുന്നു

ലോകകപ്പ് കളിച്ച പനാമയെ സമനിലയിൽ പിടിച്ച് ഇന്ത്യ

''മാറി നിൽക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല'', മാധ്യമങ്ങളോടു കയർത്ത് മുഖ്യമന്ത്രി

തിങ്കളാഴ്ച പ്രാദേശിക അവധി; സ്കൂളുകൾക്കും ഓഫിസുകൾക്കും ബാധകം

ശബരിമല തീർഥാടകരോട് പൊലീസുകാർ മാന്യമായി പെരുമാറണം: ചെന്നിത്തല