ആറാം ക്ലാസുകാരിയോട് അശ്ലീല പെരുമാറ്റം; അധ്യാപകന് സസ്പെൻഷൻ

 
Crime

ആറാം ക്ലാസുകാരിയോട് അശ്ലീല പെരുമാറ്റം; അധ്യാപകന് സസ്പെൻഷൻ

സർക്കാർ സ്കൂളിലെ അമ്പത് വയസുള്ള അധ്യാപകനെതിരേയാണ് നടപടിയെടുത്തത്.

നീതു ചന്ദ്രൻ

ബാലിയ: ആറാം ക്ലാസ് വിദ്യാർഥിനിയോട് സ്ഥിരമായി മോശമായി പെരുമാറിയിരുന്ന അധ്യാപകനെ സസ്പെൻഡ് ചെയ്ത് ഉത്തർപ്രദേശ് വിദ്യാഭ്യാസ വകുപ്പ്. ഉത്തപ്രദേശിലെ ബാലിയയിലുള്ള സർക്കാർ സ്കൂളിലെ അമ്പത് വയസുള്ള അധ്യാപകനെതിരേയാണ് നടപടിയെടുത്തത്. വിദ്യാർഥികളുടെ മാതാപിതാക്കളും ഗ്രാമീണരും ചേർന്ന് സ്കൂളിന് മുന്നിലെ റോഡ് ഉപരോധിച്ച് പ്രതിഷേധം ശക്തമാ‌ക്കിയതോടെയാണ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ സുനിൽ ചൗബോ അധ്യാപകനെ സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അധ്യാപകൻ പെൺകുട്ടിയെ ഒറ്റയ്ക്ക് സ്കൂളിലെ സ്മാർട് ക്ലാസ്റൂമിലേക്ക് കൊണ്ടു പോകുകയും അവിടെ വച്ച് അശ്ലീലമായി പെരുമാറുകയും ചെയ്തിരുന്നുവെന്നാണ് പരാതി. പരാതിപ്പെട്ടാൽ സ്കൂളിൽ നിന്ന് പെൺകുട്ടിയുടെ പേരു വെട്ടുമെന്നും അധ്യാപകൻ ഭീഷണിപ്പെടുത്തിയിരുന്നു.

അധ്യാപകനെതിരേ വിദ്യാർഥികളും സഹ അധ്യാപകരും മൊഴി നൽകിയിട്ടുണ്ട്. കുട്ടിയോട് മോശമായി പെരുമാറുന്നതിനെ ചോദ്യം ചെയ്ത അധ്യാപകരോടെല്ലാം പ്രതി കയർത്തു സംസാരിച്ചിരുന്നതായും കണ്ടെത്തി. ആരോപണം ഗുരുതരമാണെന്നും വിദ്യാർഥിനികളുടെ സുരക്ഷയെ ബാധിക്കുന്നതാണെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 13 കമ്പനികൾ വഴി സാമ്പത്തിക ഇടപാടുകൾ നടന്നുവെന്ന് എസ്ഐടി

ബലാത്സംഗ കേസ് പ്രതി പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ മൊബൈൽ ഫോൺ എത്തിച്ച് നൽകിയതിൽ 7 പേർക്കെതിരേ കേസ്

അമെരിക്ക-ദക്ഷിണ കൊറിയ-ജപ്പാൻ സൈനികാഭ്യാസത്തിന് പിന്നാലെ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് ഉത്തര കൊറിയ

ഇനി വേളാങ്കണ്ണി പള്ളിയിൽ പോവാൻ സമയം നോക്കണ്ട; ഒക്‌റ്റോബര്‍ 3 മുതൽ പള്ളി 24 മണിക്കൂറും തുറന്നിടും

ശ്രദ്ധിക്കണം!! സംസ്ഥാനത്ത് താപനില 4 ഡിഗ്രിവരെ ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ്