മകളെ പ്രേമിച്ചതിന് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ  
Crime

മകളെ പ്രേമിച്ചതിന് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ

ജനുവരി 11 നായിരുന്നു കേസിനാസ്പദമായ സംഭവം.

Megha Ramesh Chandran

കോഴിക്കോട്: മകളെ പ്രേമിച്ചതിന് പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടി സ്വദേശികളായ മുനീർ, മുഫീദ്, മുബഷീർ, നാദപുരം വേളം സ്വദേശി ജുനൈദ് എന്നിവരെയാണ് പേരാമ്പ്ര പൊലീസ് അറസറ്റ് ചെയ്തത്.

ജനുവരി 11 നായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതി മുനീറിന്‍റെ മകളോട് വിദ്യാര്‍ഥിക്ക് പ്രണയമുണ്ടായിരുന്നു. ഇതിന്‍റെ വിരോധത്തില്‍ പേരാമ്പ്ര ബസ്റ്റാന്‍ഡിന് സമീപത്ത് നില്‍ക്കുകയായിരുന്ന കൗമാരക്കാരനെ പ്രതികള്‍ ബലം പ്രയോഗിച്ച് കാറില്‍ കടത്തികൊണ്ടുപോവുകയായിരുന്നു.

കുറ്റ്യാടിയിലെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് വിദ്യാര്‍ഥിയെ ഇരുമ്പ് വടികൊണ്ട് മര്‍ദിച്ചുവെന്നാണ് കേസ്.

പേടിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും മറ്റ് ഉദ്യേശങ്ങളുണ്ടായിരുന്നില്ലെന്നും പ്രതികള്‍ മൊഴി നല്‍കി. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ശബരിമല സ്വർണക്കൊള്ള; നടൻ ജയറാമിന്‍റെ മൊഴിയെടുത്തു

പി.ടി. ഉഷയുടെ ഭർ‌ത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു

കെ റെയിലിന് ബദൽ പാത നിർദേശം മുന്നോട്ടു വച്ച ഇ. ശ്രീധരനെതിരേ പരിഹാസവുമായി മുഖ‍്യമന്ത്രി

തെരഞ്ഞെടുപ്പ് റാലിക്കിടെ വിദ്വേഷ പ്രസംഗം; മല്ലികാർജുൻ ഖാർഗെയ്ക്ക് കോടതി നോട്ടീസ് അയച്ചു

വെള്ളാപ്പള്ളിയുടെ പദ്മഭൂഷൻ പിൻവലിക്കണം; പ്രധാനമന്ത്രിക്ക് പരാതി നൽകി എസ്എൻഡിപി സംരക്ഷണ സമിതി