മണികണ്ഠൻ 
Crime

കടയിൽ കയറി പണം മോഷ്ടിച്ചു; പ്രതി കൊച്ചിയിൽ പിടിയിൽ

കഴിഞ്ഞ 25 ന് രാത്രി വരാപ്പുഴ ചെട്ടി ഭാഗത്തുള്ള ബിരിയാണി സാധനങ്ങൾ വിൽക്കുന്ന കടയുടെ മേശവലിപ്പിൽ നിന്ന് പണം മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാൾ

കൊച്ചി: മോഷണ കേസ് പ്രതി പിടിയിൽ. വരാപ്പുഴ പുത്തൽ പള്ളി തളിയത്ത് പറമ്പ് വീട്ടിൽ മണികണ്ഠൻ (42) നെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25 ന് രാത്രി വരാപ്പുഴ ചെട്ടി ഭാഗത്തുള്ള ബിരിയാണി സാധനങ്ങൾ വിൽക്കുന്ന കടയുടെ മേശവലിപ്പിൽ നിന്ന് പണം മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാൾ.

അന്വേഷണ സംഘത്തിൽ ഇൻസ്പക്ടർ പ്രശാന്ത് ക്ലിൻറ്, എസ് ഐ കെ.എക്സ്.ജോസഫ്, എ എസ് ഐ മനോജ് കുമാർ,എസ് സി പി ഓ ഹരീഷ് എസ് നായർ, എം.വി.ബിനോയ്, സി പി ഒ എൽദോ പോൾ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വിദ‍്യാർഥികളെക്കൊണ്ട് അധ‍്യാപികയുടെ കാൽ കഴുകിച്ചതായി പരാതി; തൃശൂരിലും 'പാദപൂജ'

പാലക്കാട്ട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

ബിജെപി കേരളത്തിൽ അധികാരത്തിലെത്തും: അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ