Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 31 വർഷം കഠിന തടവ്

പിഴത്തുക അതിജീവിതക്ക് നൽകുവാനും അല്ലാത്തപക്ഷം 6 മാസം കൂടുതൽ തടവും ശിക്ഷയിൽ പറയുന്നുണ്ട്

Renjith Krishna

കോതമംഗലം : പ്രായപൂത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ പ്രതിക്ക് മുപ്പത്തിയൊന്ന് വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു.കോതമംഗലം, കുട്ടമ്പുഴ ആനക്കയം ഭാഗത്ത് തുമ്പരത്ത് വീട്ടിൽ രാജേഷ് (39) നെയാണ് മുവാറ്റുപുഴ സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് പി.വി അനീഷ് കുമാർ തടവും പിഴയും വിധിച്ചത്. പിഴത്തുക അതിജീവിതക്ക് നൽകുവാനും അല്ലാത്തപക്ഷം 6 മാസം കൂടുതൽ തടവും ശിക്ഷയിൽ പറയുന്നുണ്ട്.

2018 ൽ ആണ് സംഭവം. അന്വേഷണ സംഘത്തിൽ കോതമംഗലം പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ടി.എ യൂനസ് ,സബ് ഇൻസ്പെക്ടർമാരായ വി കെ ശശികുമാർ, വി.എം രഘുനാഥ്, സീനിയർ സിപിഒമാരായ സജന, വി.എം സൈനബ, കെ.വി ഗിരീഷ് കുമാർ, എന്നിവരാണുണ്ടായിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ: പി.ആർ ജമുന ഹാജരായി. കോതമംഗലം പോലീസ് സ്റ്റേഷനിലെ സീനിയർ സി.പി. ഒ പി.പി എൽദോസ് ആയിരുന്നു പ്രോസിക്യുഷൻ സഹായി.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം