Thiruvananthapuram Airport gold smuggling one arrest 
Crime

കുഴമ്പ് രൂപത്തിലും ആഭരണങ്ങളാക്കിയും 14 ലക്ഷം രൂപയുടെ സ്വർണം കടത്താന്‍ ശ്രമം; യുവതി പിടിയിൽ

ഷാർജയിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരിയിൽ നിന്നാണ് സ്വർണം പിടികൂടിയത്.

Ardra Gopakumar

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വന്‍ സ്വർണ വേട്ട. 14 ലക്ഷം രൂപയുടെ സ്വർണം കടത്താന്‍ ശ്രമിച്ച യുവതി കസ്റ്റംസ് പിടികൂടിയിലാവുകയായിരുന്നു. സോക്സിനുള്ളിൽ കുഴമ്പ് രൂപത്തിലും ആഭരണങ്ങളാക്കിയുമാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.

ഇന്നലെ വൈകിട്ട് ഷാർജയിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് സോക്സിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടുന്നത്. 145.37 ഗ്രാം തൂക്കമുള്ള കുഴമ്പ് പരുവത്തിലുള്ള സ്വർണവും 80.03 ഗ്രാം തൂക്കമുള്ള ആഭരണങ്ങളുമാണ് കസ്റ്റംസ് പിടികൂടിയത്.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം

സംസ്ഥാന സ്കൂൾ കലോത്സവം; മോഹൻലാൽ മുഖ്യാതിഥിയാകും

കള്ളക്കേസെടുക്കും, മൊബൈൽ ഫോൺ തല്ലിപ്പൊട്ടിക്കും; 'മിന്നൽ പ്രതാപൻ' സ്ഥിരം വില്ലൻ

‌"മുട്ടുമടക്കില്ല"; ഐഎഫ്എഫ്കെ യെ ഞെരിച്ചു കൊല്ലാനുള്ള ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി