വോട്ട് അഭ്യർഥിക്കാൻ വീട്ടിലെത്തിയ ബിജെപി പ്രവർത്തകൻ വീട്ടമ്മയെ കയറിപ്പിടിച്ചതായി പരാതി
file image
തിരുവനന്തപുരം: തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി വോട്ട് അഭ്യർഥിക്കാനെത്തിയ ബിജെപി പ്രവർത്തകൻ വീട്ടമ്മയെ കയറി പിടിച്ചതായി പരാതി. മംഗലാപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിലാണ് സംഭവം. പരാതിയെ തുടർന്ന് ബിജെപി പ്രവർത്തകനായ രാജുവിനെതിരേ കേസെടുത്തു. ഇയാൾ ഒളിവിലാണ്.
വെള്ളിയാഴ്ച വൈകുന്നേരം മുന്നരയോടെയാണ് സംഭവം. ഇടവിളാകം വാർഡിലെ ബിജെപി സ്ഥാനാർഥി അനുയായികളുമായി വീട്ടിലെത്തിയപ്പോൾ ഒപ്പമുണ്ടായിരുന്ന ആളാണ് രാജു. വീട്ടമ്മയോടെ രാജു കുടിവെള്ളം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വോട്ട് അഭ്യർഥിച്ച ശേഷം ഒപ്പമുണ്ടായിരുന്നവർ പുറത്തേക്കിറങ്ങിയ സമയം രാജു അടുക്കളയിലെത്തി വീട്ടമ്മയെ പിന്നിൽ നിന്നും കയറിപ്പിടിക്കുകയായിരുന്നെന്നു. വീട്ടമ്മ ബഹളം വച്ചതോടെ രാജു ഇറങ്ങിയോടിയതായാണ് പരാതിയിൽ പറയുന്നത്.