കള്ളുഷാപ്പില്‍ തര്‍ക്കം; ജ്യേഷ്ഠന്‍ അനുജനെ തലയ്ക്കടിച്ച് കൊന്നു

 
Crime

കള്ളുഷാപ്പില്‍ തര്‍ക്കം; ജ്യേഷ്ഠന്‍ അനുജനെ തലയ്ക്കടിച്ച് കൊന്നു

ആനന്ദപുരം കൊരട്ടിക്കാട്ടില്‍ വീട്ടില്‍ യദുകൃഷ്ണനാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ ജ്യേഷ്ഠന്‍ വിഷ്ണു ഒളിവിൽ പോയി.

Ardra Gopakumar

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ മദ്യലഹരിയില്‍ ജ്യേഷ്ഠന്‍ അനുജനെ തലയ്ക്കടിച്ച് കൊന്നു. ആനന്ദപുരം കൊരട്ടിക്കാട്ടില്‍ വീട്ടില്‍ യദുകൃഷ്ണന്‍ (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ ജ്യേഷ്ഠന്‍ വിഷ്ണു ഒളിവിൽ പോയി.

കഴിഞ്ഞ ദിവസം വൈകിട്ട് ആനന്ദപുരം കള്ള് ഷാപ്പില്‍ വച്ച് സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തർക്കം മൂത്തതോടെ, വിഷ്ണു യദുകൃഷ്ണനെ കുപ്പിയും വടിയും ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യദുകൃഷ്ണനെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനു പിന്നാലെ വിഷ്ണു രക്ഷപെട്ടു. സംഭവത്തിൽ കേസെടുത്ത പുതുക്കാട് പൊലീസ് പ്രതിക്കായി തെരച്ചില്‍ തുടരുകയാണ്.

വനിതാ ലോകകപ്പ്: ഇന്ത്യ സെമി ഫൈനലിൽ

പിഎം ശ്രീയിൽ ഒപ്പുവച്ച് കേരളം

ശുചീകരണ തൊഴിലാളികൾക്ക് സൗജന്യ ഭക്ഷണം; സുപ്രധാന ഉത്തരവുമായി തമിഴ്നാട് സർക്കാർ

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

ജസ്റ്റിസ് സൂര്യകാന്ത് അടുത്ത ചീഫ് ജസ്റ്റിസ്; നടപടിയാരംഭിച്ച് കേന്ദ്രം