Crime

തിഹാർ ജയിലിൽ ഗ്യാങ് വാർ

ഗോഗി സംഘം ഇരുമ്പഴി തകർത്ത് രോഹിണി കോർട്ട് വെടിവയ്പ്പ് കേസിലെ പ്രതിയെ കൊന്നു

MV Desk

ന്യൂഡൽഹി: കുപ്രസിദ്ധ കുറ്റവാളി തില്ലു താജ്‌പുരിയ തിഹാർ ജയിലിൽ കൊല്ലപ്പെട്ടു. ഉയർന്ന സുരക്ഷയുള്ള ജയിൽ മുറിയുടെ ഇരുമ്പഴികൾ മുറിച്ച് ഗോഗി ഗ്യാങ്ങിലെ അംഗങ്ങളാണ് കൊല നടത്തിയതെന്ന് ജയിൽ അധികൃതർ.

2021ലെ രോഹിണി കോർട്ട് വെടിവയ്പ്പ് കേസിലെ പ്രതിയായിരുന്നു താജ്പുരിയ. ഒന്നിലധികം കുത്തേറ്റ നിലയിലാണ് ഇയാളെ ദീൽദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല.

2021 സെപ്റ്റംബറിൽ തില്ലുവിന്‍റെ സംഘം രോഹിണി കോർട്ടിയിൽ നടത്തിയ വെടിവയ്പ്പിലാണ് ഗോഗു കൊല്ലപ്പെടുന്നത്. അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ടു പേരാണ് വെടിവച്ചത്. പൊലീസിന്‍റെ പ്രത്യാക്രമണത്തിൽ ഇവരും കൊല്ലപ്പെട്ടിരുന്നു.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി