പ്രതികൾ

 
Crime

എംഡിഎംഎ കടത്താൻ ശ്രമം; അങ്കമാലിയിൽ രണ്ടു പേർ പിടിയിൽ

192 ഗ്രാം എംഡിഎംഎയാണ് പ്രതികളിൽ നിന്നും പിടികൂടിയത്

Aswin AM

അങ്കമാലി: കാറിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ. ഈരാറ്റുപേട്ട സ്വദേശിയായ അജ്മൽ ഷായും കോട്ടയം സ്വദേശിയായ അനിജിത്തുമാണ് പിടിയിലായത്. ഇവരിൽ നിന്നും 192 ഗ്രാം എംഡിഎംഎ ഡാൻസാഫും അങ്കമാലി പൊലീസും പിടിച്ചെടുത്തു.

ബംഗളൂരുവിൽ നിന്നും ആലുവ ഭാഗത്തേക്ക് പോകുകയായിരുന്നു പ്രതികൾ. ഇതിനിടെയാണ് അങ്കമാലി ടിബി ജങ്ഷന് സമീപത്ത് വച്ച് കാർ തടഞ്ഞു നിർത്തി പരിശോധിച്ചത്. തുടർന്ന് കാറിന്‍റെ ഡാഷ് ബോർഡിനുള്ളിൽ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തുകയായിരുന്നു. ഓണത്തിനായെത്തിച്ച രാസലഹരിയാണ് പിടികൂടിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

ബ്രഹ്മപുരം നന്നായിട്ടില്ല, പ്രചരിപ്പിച്ചത് നുണയെന്നു മേയർ

ഇബ്രാഹിംകുഞ്ഞ് അനുസ്മരണ വേദിയിൽ സ്ത്രീകൾക്ക് സീറ്റില്ല

രാഹുലിന്‍റെ സെഞ്ചുറിക്കു മീതേ ചിറകുവിരിച്ച് കിവികൾ

ഇന്ത്യൻ ഫുട്ബോളിന് 21 വർഷത്തേക്കുള്ള റോഡ് മാപ്പ്

ജഡ്ജിക്കെതിരേ കോടതിയലക്ഷ്യ ഹർജിയുമായി ടി.ബി. മിനി