Crime

വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച കേസ്: രണ്ടു പേർ അറസ്റ്റിൽ

ഗുരുതരമായി മർദ്ദനമേറ്റ വീട്ടമ്മയും ഭർത്താവും കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്

കോതമംഗലം: വീട്ടമ്മയെ ആക്രമിക്കുന്നത് തടയാൻ ചെന്ന ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ . നെല്ലിക്കുഴി മുണ്ടയ്ക്കപ്പടി തച്ചു കുടിവീട്ടിൽ മന്മഥൻ, തച്ചുകുടിവീട്ടിൽ അഖിൽ എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

മന്മഥൻ വീട്ടമ്മയെയും കുടുംബത്തേയും നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടർന്നാണ് അയൽവാസികളായ പ്രതികൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി മർദ്ദനമേറ്റ വീട്ടമ്മയും ഭർത്താവും കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഇൻസ്പെക്ടർ പി.ടി ബിജോയി, എസ്.ഐമാരായ ആൽബിൻ സണ്ണി, ഷാജി കുര്യാക്കോസ്, എ.എസ് ഐ ദേവസി, എസ്.സി.പി.ഒ സുനിൽ മാത്യു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇനി പാക്കിസ്ഥാനെ തൊട്ടാൽ സൗദി തിരിച്ചടിക്കും; പ്രതിരോധ കരാർ ഒപ്പുവച്ചു

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

15 സെഞ്ചുറികൾ; റെക്കോഡിട്ട് സ്മൃതി മന്ദാന

'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; 2 വനിതാ നക്സലുകളെ വധിച്ചു