പാലക്കാട് രണ്ടു യുവാക്കൾ വെടിയേറ്റ് മരിച്ച നിലയിൽ; നാടൻ തോക്ക് കണ്ടെത്തി
file image
പാലക്കാട്: പാലക്കാട് കല്ലടിക്കോട് രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൂന്നേക്കർ മരുതുംകാട് സ്വദേശിയായ ബിനു, നിതിൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരുതുംകാട് സർക്കാർ സ്കൂളിന് സമീപത്താണ് ബിനുവിന്‍റെ മൃതദേഹം കണ്ടെത്തിയത്.
സമീപത്തു നിന്ന് നാടൻ തോക്കും കണ്ടെടുത്തു. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവച്ചു മരിച്ചതായിരിക്കാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.