.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

അന്വേഷിക്കാൻ സമയമില്ലെന്ന് പൊലീസ്; സ്വന്തം കാർ മോഷ്ടാക്കളിൽ നിന്ന് തിരികെ മോഷ്ടിച്ച് ഉടമകൾ

 
Crime

അന്വേഷിക്കാൻ സമയമില്ലെന്ന് പൊലീസ്; സ്വന്തം കാർ മോഷ്ടാക്കളിൽ നിന്ന് തിരികെ മോഷ്ടിച്ച് ഉടമകൾ

വെസ്റ്റ് ലണ്ടനിലെ ബ്രൂക്ക് ഗ്രീനിൽ നിന്ന് ജൂൺ നാലിനാണ് കാർ മോഷ്ടിക്കപ്പെട്ടത്

നീതു ചന്ദ്രൻ

അന്വേഷിക്കാൻ സമയമില്ലെന്ന് പൊലീസ് പറഞ്ഞതിനു പിന്നാലെ മോഷ്ടാക്കളിൽ നിന്ന് സ്വന്തം കാർ തിരികെ മോഷ്ടിച്ച് യുകെയിലെ ദമ്പതികൾ. വെസ്റ്റ് ലണ്ടനിലെ ബ്രൂക്ക് ഗ്രീനിൽ നിന്ന് ജൂൺ നാലിനാണ് മിയ ഫോർബ്സ് പിറീ- മാർക് സിംപ്സൺ ദമ്പതികളുടെ ജഗ്വാർ ഇ-പേസ് കാർ മോഷ്ടിക്കപ്പെട്ടത്. കാറിൽ സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി എയർടാഗ് ലൊക്കേറ്റർ സ്ഥാപിച്ചതിനാൽ അധികം വൈകാതെ തന്നെ കാർ ചിസ്‌വിക്കിലുണ്ടെന്ന് ഇരുവരും ചേർന്ന് കണ്ടെത്തി.

ഇക്കാര്യം ഉടൻ തന്നെ പൊലീസിനെയും അറിയിച്ചു. പക്ഷേ, പെട്ടെന്ന് അന്വേഷണം നടത്തി കാർ കണ്ടെത്താൻ തങ്ങൾക്ക് സമയമില്ലെന്നായിരുന്നു പൊലീസിന്‍റെ മറുപടി. അതോടെ കാറിന്‍റെ ലൊക്കേഷനിലേക്ക് എത്തി ദമ്പതികൾ കാർ തിരിച്ചെടുക്കുകയായിരുന്നു. കാറിന്‍റെ ഇന്‍റീരിയർ മോഷ്ടാക്കൾ നശിപ്പിച്ചിരുന്നുവെന്നും ദമ്പതികൾ പറയുന്നു.

ലിങ്ക്ഡിൻ പോസ്റ്റിലൂടെയാണ് ഇക്കാര്യം ഫോർബ്സ് പിറീ പങ്കു വച്ചിരിക്കുന്നത്. കാർ തങ്ങൾ തിരിച്ച് സ്വന്തമാക്കിയതിനു പിന്നാലെ പൊലീസ് ബന്ധപ്പെട്ടുവെന്നും ഈ ആഴ്ച തന്നെ ഫൊറെൻസിക് സംഘവുമായെത്തി പരിശോധന നടത്താമെന്ന് ഉറപ്പു നൽകിയതായും പിറീ കുറിച്ചിട്ടുണ്ട്.

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്

ശബരിമല കൊടിമര പുനർനിർമാണ ക്രമക്കേട് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

ഓപ്പണിങ് ബാറ്ററായി സഞ്ജുവും ഗെയ്‌ക്‌വാദും; ചെന്നൈ സൂപ്പർ കിങ്സിന്‍റെ ബാറ്റിങ് കോംബിനേഷൻ ഇങ്ങനെ

വന്ദേ ഭാരതിൽ മോശം ഭക്ഷണം; IRCTC യ്ക്ക് 10 ലക്ഷം രൂപയും, കരാറുകാരന് 50 ലക്ഷം രൂപയും പിഴ ചുമത്തി റെയിൽവേ

ഓപ്പറേഷൻ ഊർജ സുരക്ഷ; ഹോർമുസ് കടക്കാൻ ഇന്ത്യൻ കപ്പലുകൾക്ക് യുദ്ധക്കപ്പലുകളുടെ അകമ്പടി