ഉണ്ണികൃഷ്ണൻ പോറ്റി
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പത്തിന്‍റെ സ്വർണപ്പാളികൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ പ്രത‍്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
അറസ്റ്റിനു ശേഷം പോറ്റിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിക്കുകയും വൈദ‍്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മുൻപ് ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം വീട്ടിൽ നിന്നുമായിരുന്നു അന്വേഷണ സംഘം പോറ്റിയെ കസ്റ്റഡിയിലെടുത്തത്.