Crime

ഒന്നര കിലോ കഞ്ചാവുമായി യുപി സ്വദേശി പിടിയിൽ

ഇയാളിൽ നിന്ന് സ്ഥിരമായി കഞ്ചാവു വാങ്ങിക്കുന്ന യുവാക്കളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്

മുവാറ്റുപുഴ: ഒന്നര കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ. യുപി സ്വദേശി അൻവറാണ് പിടിയിലായത്.

രഹസ്യവിവരത്തെതുടർന്ന് പ്രതിയുടെ താമസസ്ഥലത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു. താമസസ്ഥലത്തു നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കഞ്ചാവ് വിൽപ്പനയ്ക്കു വേണ്ടി മാത്രമാണ് ഇയാൾ കേരളത്തിലെത്തുന്നതെന്നും വൻ തോതിൽ കേരളത്തിലേക്ക് കഞ്ചാവെത്തിച്ചിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. ഇയാളിൽ നിന്ന് സ്ഥിരമായി കഞ്ചാവു വാങ്ങിക്കുന്ന യുവാക്കളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ടെക്സസിലെ മിന്നൽ പ്രളയം; 28 കുട്ടികൾ ഉൾപ്പെടെ മരണസംഖ്യ 78 ആയി

ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ യാത്ര തടസപ്പെട്ടു

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി